പൈനാപ്പിള്‍ പായസം

പൈനാപ്പിള്‍ പായസം

നല്ല മധുരമുള്ള പൈനാപ്പിളിന്റെ രുചി ആരുടെ വായിലും കപ്പലോടിക്കും. തേങ്ങാപ്പാലും പൈനാപ്പിളുമാണ് പൈനാപ്പിള്‍ പായസത്തിന്റെ പ്രധാന ഘടകങ്ങള്‍. പൈനാപ്പിള്‍ പായസം ഉണ്ടാക്കുമ്പോള്‍ എപ്പോഴും മധുരമുള്ള നല്ല പൈനാപ്പിള്‍ തന്നെ തിരഞ്ഞെടുക്കണം.
ചേരുവകള്‍
1. പൈനാപ്പിള്‍ തൊലികളഞ്ഞത് 200 ഗ്രാം
2. ശര്‍ക്കര പൊടിച്ചത് അരക്കപ്പ് 
3. വെള്ളം അരക്കപ്പ് 
4. ഒരു കപ്പ് തേങ്ങാപ്പാല്‍
5. അര ടേബിള്‍ സ്പൂണ്‍ ഏലയ്ക്കാ പൊടിച്ചത്
6. കശുവണ്ടി 15 എണ്ണം
7. ഉണക്ക മുന്തിരി 18 എണ്ണം
8. നെയ്യ് ഒരു ടേബിള്‍ സ്പൂണ്‍
തയ്യാറാക്കുന്ന രീതി
1. ഒരു പാനില്‍ നെയ്യ് ചൂടാക്കി കശുവണ്ടി വരട്ടിയെടുക്കുക.
2. അതേപാനില്‍ ഉണക്കമുന്തിരിയും വരട്ടിയെടുക്കുക 
3. പാനില്‍ ചെറുതായി നുറുക്കിയ പൈനാപ്പിള്‍ ഇട്ട് 3 മിനിറ്റ് നന്നായി വഴറ്റണം
4. ശേഷം ശര്‍ക്കര ചേര്‍ക്കാം 
5. ശര്‍ക്കര ചേര്‍ത്തതിനു ശേഷം അരക്കപ്പ് വെള്ളം ചേര്‍ക്കണം
6. ചെറിയ തീയില്‍ നന്നായി തിളപ്പിക്കുക. 6 മിനിറ്റ്.
7. ഏലയ്ക്ക പൊടി ചേര്‍ക്കുക
8. തേങ്ങാപ്പാല്‍ ചേര്‍ക്കാം 
നന്നായി തിളപ്പിച്ചതിനുശേഷം തീ കുറച്ച് പായിസത്തിലേക്ക് വറുത്തു വെയ്ച്ചിരിക്കുന്ന ഉണക്ക മുന്തിരിയും കശുവണ്ടിയും ചേര്‍ക്കണം.







ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.