Latest News

കേരളം @ 60 ‘ആ’ – ശങ്കകളും, പ്രതീക്ഷകളും

കേരള സംസ്ഥാനം രൂപീകൃതമായിട്ട് നവംബര്‍ 1-2016 ല്‍ 60 വര്‍ഷങ്ങള്‍ പൂര്‍ത്തിയാവുന്നു.  ഈ 60 വര്‍ഷങ്ങള്‍ ‘ദൈവത്തിന്‍റെ സ്വന്തം നാട്’ ഏതെല്ലാം നിലകളില്‍ വളര്‍ന്നു, കൂടാതെ എവിടെയെല്ലാം തളര്‍ച്ചയുടെ മേഖലകള്‍ രേഖപ്പെടുത്തി.  
‘കേരളം വളരുന്നനാള്‍ക്ക്,
നമുക്കന്യമാം ദേശങ്ങളില്’
എന്നുള്ള കവിശകലങ്ങള്‍പോലെ.  അതോ, കേരളം വരളുകയാണോ എന്നാണോ, 60 – വര്‍ഷങ്ങള്‍ കടന്ന് നാം 2016-ല്‍  എത്തിനില്‍ക്കുമ്പോള്‍ – ഈ ലേഖനം ഈ കവിശകലങ്ങളുടെ നിജസ്ഥിതികൊണ്ടുയരുവാനുള്ള ഒരു എളിയ ശ്രമം മാത്രം.
കേരളം അടിസ്ഥാന വിവരങ്ങള്‍
2011-ലെ കാനേഷുകുമാരി  (Census) അനുസരിച്ച് കേരളത്തില്‍ 33.3 മില്യണ്‍ ജനസംഖ്യയാണുള്ളത്.  ഇന്ത്യന്‍ ജനതയുടെ 2.76% മാത്രമേയുള്ളൂ, കേരള ജനതയുള്ളൂ.  കേരള ജനതയുടെ 54.7% ഹൈന്ദവരാണ്.  ഇസ്ലാം മത വിശ്വാസികള്‍ 26.6% വരും, ക്രിസ്തുമത വിശ്വാസികള്‍ 18.4% മാത്രം വരുന്നു. 2011-ലെ Census നിരക്കുകള്‍ അനുസരിച്ച്  ഇന്ത്യയില്‍ സാക്ഷരതയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുനന സംസ്ഥാനം കേരളം ആണ്.  93.91% ശിശുമരണനിരക്ക്  ഏറ്റവു കുറവുള്ള സംസ്ഥാനം.  സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍, 2009-2010-ലെ കണക്കനുസരിച്ച് ഏറ്റവും കുറവുള്ള രണ്ടാമത്തെ സംസ്ഥാനമാണ്, നമ്മുടെയീ  മധുര മനോജ്ജ കേരളം (26) ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്, ജമ്മു & കാഷ്മീര്‍ സംസ്ഥാനമാണഅ (22) കേരളത്തില്‍ മാത്രമാണ് സ്ത്രീകള്‍ പുരുഷന്‍മാരേക്കഴിഞ്ഞും കൂടുതലായിട്ടുള്ളത്.  1000 – പുരുഷന്‍മാര്‍ക്ക് 1084 സ്ത്രീകള്‍ (ഇന്ത്യയിലിത് 1000 – പുരുഷന്‍ മാര്‍ക്ക് 940 സ്ത്രീകള്‍ മാത്രമാണ് ഉള്ളത് എന്നുള്ള യാഥാര്‍ത്ഥ്യംകൂടി മനസ്സിലാക്കുക).  ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്കുള്ള സംസ്ഥാനവും (Infant Mortality Rate)   1000, ജനനങ്ങള്‍ക്ക് 12 മരണം, ശരാശരി (2011-2012-ലെ കണക്ക്) മാനുമരണ നിരക്കും (Maternal Mortality Rate)  1000 പ്രസവങ്ങള്‍ക്ക് 1.3 മരണങ്ങള്‍ ആയുര്‍ദൈര്‍ഘ്യം (Life expectancy)  ഇന്ത്യയില്‍ ഏറ്റവും കൂടിയ സംസ്ഥാനവും (76.3 years) നമ്മുടെ ഈ കൊച്ചു കേരളം തന്നെ.  ഏകദേശം 22,80,000 –  മലയാളികള്‍ ഇന്ത്യയ്ക്ക്  വെളിയില്‍ ജീവിയ്ക്കുന്നു.  ഏകദേശം അത്രതന്നെ മലയാളികള്‍ കേരളത്തിന് വെളിയില്‍ (ഇന്ത്യയുടെ പല ഭാഗങ്ങളിലും) ജീവിയ്ക്കുന്നു.  അപ്പോള്‍ 2011-ലെ കണക്കുകള്‍ സൂചിപ്പിക്കുന്നത് സഹ്യനപ്പുറം, അറബിക്കടലിനപ്പുറം തന്നെ ഏകദേശം 1/2 കോടി മലയാളികള്‍ വരമത്രേ. അതായത് 7 മലയാളികളില്‍ ഒരാള്‍ വീതം വിദേശ മലയാളിയായിട്ട് വരും.  ഈ വിദേശ മലായളികള്‍ തന്നെ കേരളത്തിലേയ്ക്ക് അയയ്ക്കുന്ന പണം, കഴിഞ്ഞ വര്‍ഷം മാത്രം ഒരു ലക്ഷം കോടി കഴിഞ്ഞു.  അതുകൊണ്ട് തന്നെ ഈ Draft Money-യും Easy money-യും മൂലം കേരളത്തില്‍ മറ്റൊരു വികസന സംസ്കാരം രൂപപ്പെട്ടുകഴിഞ്ഞു.  ഇതാണ്, കേരളത്തിലും ഇന്ത്യയിലും, എന്തിനേറെ വിദേശ രാഷ്ട്രങ്ങളില്‍ പോലും ഏറെ കൊട്ടിഘോഷിക്കപ്പെട്ട The Kerala Model of Economic Development (കേരളാ മോഡല്‍ വികസനം)
പക്ഷേ  കേരളത്തിന്‍റെ ഈ നക്ഷത്ര തിളക്കങ്ങള്‍ക്കിടയിലും (Stardom), നൂറ്റാണ്ടുകള്‍ക്ക് മുന്‍പേ പുണ്യ മാനസനായിട്ടുള്ള സ്വാമി: വിവേകാനന്ദന്‍ ഇങ്ങനെ പ്രസ്താവിച്ചു.കേരളം ഒരു ഭ്രാന്താലയം ആണെന്ന്’
കുറേ വര്‍ഷങ്ങള്‍ മുന്‍പ് ഇത് തന്നെ ആരാധ്യനായ സ്വാതന്ത്ര്യ സമരസേനാനി, ശ്രീ. കെ.ഇ. മാമ്മന്‍ സാര്‍ ആവര്‍ത്തിച്ചു.  അതിനേതുടര്‍ന്ന്  പ്രശസ്ത കവയിത്രി സുഗതകുമാരിയും ഇത് തന്നേ ഏറ്റുപറഞ്ഞു. കഴിഞ്ഞ വര്‍ഷം, ഇതു തന്നെ അന്നത്തെ ഉമ്മന്‍ ചാണ്ടി മന്ത്രിസഭയിലെ, സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ. കെ.സി. ജോസഫും ഇതുതന്നെ ആവര്‍ത്തിച്ചു.
എന്തുകൊണ്ട് ഈ പ്രമുഖരെക്കൊണ്ടെല്ലാം കേരളം ഒരു ഭ്രാന്താലയമെന്ന് പറയിപ്പിക്കുന്നതിനുള്ള കാരണം.
കേവല യാഥാര്‍ത്ഥ്യങ്ങള്‍

കേരളത്തിലെ കാര്‍ഷിക രംഗം ആകെപാടെ ഒരു തകര്‍ച്ചയുടെ വക്കിലാണ്.  കൃഷിയെ അഭിമാനത്തിന് പകരം ഒരു അപമാനമായിട്ട് കേരളത്തിലെ കര്‍ഷകര്‍ കാണുന്നു, കരുതുന്നു.  തെലുങ്കിനയും, വിദര്‍ഭയും (മഹാരാഷ്ട്ര) കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കര്‍ഷ ആത്മഹത്യകള്‍ നടന്നത്, കേരളത്തിലെ തന്നെ വയനാട്, ഇടുക്കി ജില്ലകളില്‍ ആണ്.  കാര്‍ഷിക വിളകള്‍ക്ക് വിലയിടിവ്, നാണ്യ വിളകള്‍ക്ക് പഴയതുപോലെ ഡിമാന്‍റില്ല.  കേരലത്തിലെ കൃഷിക്ക് അനുയോജ്യമായ വയലേലകളില്‍ (നെല്‍ വയലുകള്‍) വെറും 33%  മാത്രമാണ് ഇന്ന് അവശേഷിച്ചിട്ടുള്ളത്.
2016-ല്‍ ഗള്‍ഫ് മേഖലയെ ആകെപ്പാടെ ബാധിച്ച സാമ്പത്തിക മാധ്യം (Economic Recession) കേരളത്തെ ആകെപ്പാടെ പിടിച്ച് ഉലച്ചുകളഞ്ഞു.  അതു മാത്രവുമല്ല, ഗള്‍ഫില്‍ നിന്നും കേരളത്തിലേയ്ക്ക് വരണ ആയിരക്കണക്കിന് കോടി രൂപ, മിക്കവാറും Non- productive മേഖലകളിലേക്കാണ്  കൂടുതലും നിക്ഷേപിക്കപ്പെടുന്നതും, ചിലവഴിക്കപ്പെടുന്നതും.  ഉദാഹരണത്തിന് ഗള്‍ഫില്‍ നിന്നും, അവിടുത്തെ മലയാളികള്‍ രക്തം വിയര്‍പ്പാക്കി അയയ്ക്കാനും, ഈ Easy money   അഥവാ Draft money സിംഹഭാഗവും ചിലവഴിക്കപ്പെടുന്നത് ജീവനില്ലാത്ത വസ്തുക്കള്‍ക്ക് വേണ്ടിയാണെന്ന് പറയപ്പെടുന്നു.  (വീട്, സ്വര്‍ണ്ണം, ഭൂമി) നിക്ഷേപങ്ങള്‍ അങ്ങനെ ഒരുതരം  ഡെഡ് മണിയായിട്ട് തന്നെ അവശേഷിക്കുന്നു.

അടുത്ത ഒരു മേഖല, 1983-1984ല്‍ 58.2 കോടി രൂപയായിരുന്നു റവന്യൂ കമ്മി, 2016-2017 സാമ്പത്തിക വര്‍ഷത്തില്‍ 18000 കോടി രൂപാ കമ്മിയാകുമെന്ന് കേരളാ സാമ്പത്തിക വകുപ്പ് പ്രതീക്ഷിക്കുന്നു.  കേരളത്തിന്‍റെ പൊതുവരുമാനത്തിന്‍റെ 85%ഉം, കേവലം 5% മാത്രം വരുന്ന, സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തിനും (Rs. 6000 കോടി) പെന്‍ഷനും (3000 കോടി) ലോക ബാങ്കില്‍ നിന്നും എടുത്തിട്ടുള്ള പലിശ തിരിച്ചടക്കുന്നതിനായിട്ടും (3712 കോടി) എടുക്കുന്നു. (ഇതെല്ലാം വെറും ഏകദേശകണക്കുകള്‍ മാത്രം).  ഈ ദുഃസ്ഥിതിക്ക് ഒരു മാറ്റം വരുവാന്‍ കൃഷി, വ്യവസായം, സാമൂഹിക ക്ഷേമം തുടങ്ങിയ മേഖലകളിലെ ശമ്പളമൊഴിച്ചുള്ള റവന്യൂ ചിലവുകള്‍ മൊത്തം വരുമാനത്തിന്‍റെ നിശ്ചിത ശതമാനത്തില്‍ കുറയുവാന്‍ പാടില്ല എന്ന നിയമവും, പാസാക്കേണ്ടതുണ്ട് (ഡോ. ജോസ് സെബാസ്റ്റ്യന്‍, കേരളത്തിന്‍റെ സമ്പദ് രംഗം ഞെട്ടിപ്പിക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍, (ധനം) ഒക്ടോബര്‍ 15-2016. കേരളത്തിന്‍റെ പൊതു 50000 കോടി കവിഞ്ഞതുകൊണ്ടാണ് കേരളത്തിലെ ആബാലവൃന്ദം ജനങ്ങളും (കേരളത്തില്‍ ജനിച്ചുവീഴുന്ന പിഞ്ചു കുഞ്ഞുങ്ങള്‍ അടക്കം ) ലോകബാങ്കിന് ആളോഹരി 33000 രൂപാ വീതം കടക്കാരനാകുന്നു.
കൂടാതെ ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതല്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ (110) ഉളളതും, നമ്മുടെ ഈ ”മധുര മനോജ്ഞ കേരള”ത്തില്‍  തന്നെ. അവയില്‍ ഭൂരിഭാഗവും നഷ്ടത്തില്‍ തന്നെ, പകുതിയിലധികം സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയും കഴിഞ്ഞു.  
കേരളത്തിലെ മൂന്നര കോടിയോളം വരുന്ന ജനസംഖ്യയില്‍, അരകോടിയോളെ മലയാളികള്‍ കേരളത്തിനും, ഇന്ത്യയ്ക്കും വെളിയിലായിട്ട് വസിക്കുന്നു.  അരകോടിയോളം വരുന്ന വിദേശമലയാളികള്‍ (NRI’s and NRK’s)   ജോലി തേടി കേരളത്തിന് വെളിയിലേക്കുപോകുമ്പോള്‍, 30 ലക്ഷത്തോളം അന്യ സംസ്ഥാന തൊഴിലാളികള്‍ കേരളത്തെ അവരുട ഗള്‍ഫ് ആക്കി മാറ്റുന്നു.  അതേ സമയം തന്നെ 45 ലക്ഷത്തോളം മലയാളികള്‍ കേരളത്തിന് വിവിധം എംപ്ലോയിമെന്‍റ് എക്സ്ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്ത്, മഴകാത്തിരിക്കുന്ന വേഴാമ്പലുകളെപോലെ കഴിയുന്നു. ഈ ഒരു തരം അവസ്ഥയെ (ദുരവസ്ഥയെ) വിശേഷിപ്പിക്കുവാന്‍ മലയാളത്തില്‍ എനിക്ക് വാക്കുകള്‍ കിട്ടുന്നില്ല.  അതുകൊണ്ട് തന്നെ ഇംഗ്ലീഷില്‍ പറയുകയെങ്കില്‍ UN Employment  എന്നുള്ള പദത്തേക്കാള്‍ അനുയോജ്യം Disguised unemployment or under employment എന്നിങ്ങനെയുള്ള പദങ്ങളായിരിക്കും ഉചിതവും ഉത്തമവും.
ഇന്ന് കേരളത്തില്‍ ഏറ്റവും കൂടുതല്‍ കച്ചവടവല്‍ക്കരിക്കപ്പെട്ടിരിക്കുന്ന രണ്ട് മേഖലകള്‍, ആരോഗ്യ രംഗവും വിദ്യാഭ്യാസ രംഗവുമാണ്.  ദിശാബോധമുള്ള ഒരു വിദ്യഭ്യാസ സമ്പ്രദായം വികസിപ്പിച്ചെടുക്കുവാന്‍ ഈ 60 സംവത്സരങ്ങള്‍ക്കിടയില്‍, കേരളത്തിന് ഇതേ വരെ കഴിഞ്ഞിട്ടില്ല എന്നത്, ഇപ്പോഴും ഒരു ദുഃഖ സത്യമായിട്ട് തന്നെ അവശേഷിക്കുന്നു.   
കേരളമിന്ന് വിവിധ തരം ജീവിത ശൈലി രോഗങ്ങളുടെ ഒരു വിളനിലമായി മാറിക്കഴിഞ്ഞിരിക്കുന്നു.  കേരളജനതയുടെ വിവാഹിതരില്‍ ഏകദേശം  30% ജനങ്ങള്‍ക്ക് വന്ധ്യത, അതേസമയം തന്നെ കേരളത്തില്‍ ഒരു ദിവസം തന്നെ ആയിരോളം കുഞ്ഞുങ്ങള്‍ അമ്മമാരുടെ ഉദരത്തില്‍ വച്ചുതന്നെ കൊല്ലപ്പെടുന്നു (Abortion), ഏറ്റവും കൂടുതല്‍ ക്യാന്‍സര്‍ മരണങ്ങള്‍ നടക്കുന്നത് കേരളത്തില്‍, ജനസംഖ്യയുടെ 30%ത്തോളം പ്രമേഹബാധിതര്‍, റോഡ് ആക്സിഡന്‍റിന്, മരണത്തില്‍, അടുത്തകാലം വരെ കേരളത്തിനായിരുന്നു ഒന്നാം റാങ്ക്.  ആത്മഹത്യയുടെ കാര്യത്തില്‍, 2016ലെ കണക്കെടുത്തതില്‍ കേരളത്തിന് മൂന്നാം സ്ഥാനം, സിക്കിം നമ്മുടെ കൈയില്‍ നിന്ന് ഒന്നാം സ്ഥാനം തട്ടിയെടുത്തു.  ഏകദേശം 8000 ത്തിന് അടുത്ത് ആളുകള്‍ ഒരു വര്‍ഷത്തില്‍ കേരളത്തില്‍ ആത്മഹത്യ ചെയ്യുന്നു.  അതായത് ഇന്ത്യയില്‍ ആത്മഹത്യ ചെയ്യുന്ന ആളുകളില്‍ 6.3 ശതമാനം പേര്‍ കേരളീയര്‍.    ഒരു ലക്ഷം ആള്‍ക്കാരില്‍ 24.3 പേര്‍ വീതം കേരളത്തില്‍ ആത്മഹത്യ ചെയ്യുന്നു.  ഈ കാര്യത്തില്‍ നമ്മള്‍ മലയാളികളെ ഇരുത്തിചിന്തിപ്പിക്കേണ്ട മറ്റൊരു സംഗതികൂടിയാണ്, പല കാര്യങ്ങളിലും നാം പുറമെ പിന്നോക്കമെന്ന് വിളിച്ച് കളിയാക്കുന്ന ബീഹാറിലാണ് ഏറ്റവും കുറച്ച് ആത്മഹത്യകള്‍ നടക്കുന്നതത്രേ!!
2014 ഏപ്രില്‍ ഒന്നുമുതല്‍ കേരളത്തില്‍ നടപ്പിലാക്കിയ പുതയി മദ്യനയം മൂലം മദ്യ ഉപയോഗം 20.27% മായി കുറഞ്ഞു.  ഒപ്പം റോഡപകടങ്ങളും കുറ്റകൃത്യങ്ങളും പക്ഷേ ഋഷിരാജ് സിംഗിന്‍റെ അഭിപ്രായത്തില്‍, മയക്കുമരുന്നുകളുടെ ഉപയോഗവും 75% കണ്ട് വര്‍ദ്ധിച്ചുവത്രെ.  Crime Rate C കുറ്റകൃത്യങ്ങളുടെ നിരക്കില്‍ കേരളത്തിന്‍റെ സ്ഥാനം തീരെ പുറകിലായെങ്കിലും, കേരളപോലീസിന്‍റെ കണക്കനുസരിച്ച്, 2016 ജൂലൈ 31 വരെ കേരളത്തില്‍ 14 ജില്ലകളിലുമായിട്ട് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം വെറും 7909 ?!
ലക്ഷക്കണക്കിന് കേസുകള്‍ കോടതിയില്‍ വ്യവഹാരം കാത്ത് കെട്ടിക്കിടക്കുന്നു.   നല്ലൊരു തൊഴില്‍, സംസ്കാരം, കേരളം ഇനിയും വികസിപ്പിക്കേണ്ടിയിരിക്കുന്നു.  വ്യവസായങ്ങളും, കമ്പനികളും, കാര്‍ ഫാക്ടറികളും ഒക്കെ നമ്മുടെ അയല്‍ സംസ്ഥാനങ്ങളിലേക്ക് ഒഴുകുന്നു.
ഹര്‍ത്താലുകളുടെ കാര്യത്തില്‍ യാതൊരു കുറവുമില്ല,  പ്രത്യേകിച്ചും, പ്രാദേശികമായിട്ടുള്ള ഹര്‍ത്താലുകള്‍ കേരളത്തില്‍ ദിനം പ്രതി കൂടിക്കൊണ്ടിരിക്കുന്നു.  ഈ ലേഖനമെഴുതുന്നതും ഒരു ഹര്‍ത്താല്‍ ദിനത്തില്‍ തന്നെ. ഇത്രയുമധികം ഹര്‍ത്താലുകളും, പലതരത്തിലുള്ള അവധികളും നോക്കുകൂലി എന്നുള്ള പ്രതിഭാസവുമുള്ള ലോകത്തിലെ മറ്റേതെങ്കിലും സ്ഥലം നിങ്ങള്‍ക്ക് കാണിച്ചുതരുവാന്‍ കഴിയുമോ.  പൊതുവെ മടിയന്‍മാരായ മലയാളികളെ ഒന്നുകൂടി കുഴി മടിയന്‍മാരാക്കി മാറ്റി, പ്രവര്‍ത്തി ദിനങ്ങളെക്കാള്‍ കൂടുതല്‍ അവധി ദിനങ്ങള്‍  വരുമെന്നുള്ള രണ്ട് മേډകള്‍ ഒഴിച്ചാല്‍ മറ്റ് എന്ത് നേട്ടങ്ങളാണ്, ഹര്‍ത്താലുകള്‍ കൊണ്ട് നമ്മുക്ക് ലഭിക്കുന്നത്.   
കേരളപ്പിറവിയുടെ 60-  സംവത്സരങ്ങള്‍ നവംബര്‍ -1-ന് പൂര്‍ത്തിയാവുമ്പോള്‍, കേരളം  ഇതുവരെ കാണാത്ത രൂപങ്ങളില്‍, ഭാവങ്ങളില്‍ വര്‍ഗീയതയും, ജാതീയതകളും അരയും തലയും മുറിക്കി രംഗത്ത് വന്നുകൊണ്ടിരിക്കുന്നു.  നാട്ടിന്‍പുറത്ത് വെയ്ക്കുന്ന ഫ്ളക്സ് ബോര്‍ഡുകള്‍ മാത്രം ശ്രദദ്ധിച്ചാല്‍ നിങ്ങള്‍ക്ക് ഇത് മനസ്സിലാക്കാന്‍ പറ്റുന്നു.  നാടിന്‍റെ പേരില്‍ വിജയികള്‍ക്ക് ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് ഫ്ളക്സ് ബോര്‍ഡുകള്‍  വയ്ക്കുമ്പോള്‍, ഇന്നാകട്ടെ അത് ജാതീയ മത സംഘടനകള്‍ ഏറ്റെടുത്തിരിക്കുന്നു.  ഈ കാണിക്കുന്നത്ത് എന്താണ്.  കേരളീയരുടെ മനസ്സുകള്‍ വളരുമോ അതോ ചുരുങ്ങുമോ? 
മാലിന്യ സംസ്കരണം അഥാവാ വലിയച്ചെറിയല്‍ സംസ്കാരം രൂപപ്പെട്ടിട്ട് അത് ഒരു നീരാളിപോലെ കേരളത്തെ വലിച്ച് മുറുക്കിയിരിക്കുന്നു.  കേരളം ഇന്ന് 60000 മെട്രിക് ടണ്‍ വെയ്സ്റ്റ് ദിവസേന ഉല്പാദിപ്പിക്കുന്നു.  കേരളത്തില്‍ ഇത്രയും മാലിന്യങ്ങല്‍ കുമിഞ്ഞുകൂടുവാനുള്ള കാരണമെന്താണ്.  പ്രധാനമായിട്ടും നഗരവല്‍ക്കരണം (Urbanasation) തന്നെ.  2011-ലെ കാനാഷുമാരി കണക്കുകള്‍ അനുസരിച്ച് 47.7 കേരളീയര്‍ ഇന്ന് ജീവിക്കുന്നത് നഗരങ്ങളില്‍. വെറും 52.3 ശതമാനം കേരളീയര്‍ മാത്രമേ ഇന്ന് കേരളാ ഗ്രാമങ്ങളില്‍ (അത് ശരിക്കും ഗ്രാമങ്ങളല്ല ഒരു തരം ടൗണ്‍ഷിപ്പുകള്‍) ഈ മാലിന്യങ്ങളില്‍, 49 ശതമാനവും വീടുകളില്‍ നിന്നുള്ള മാലിന്യങ്ങള്‍ തന്നെ.  ഹോട്ടലുകളില്‍ നിന്നും ഓഡിറ്റോറിയങ്ങളില്‍ നിന്നുള്ള മാലിന്യങ്ങള്‍ 17 ശതമാനം വരുമ്പോള്‍, 16 ശതമാനം മാലിന്യങ്ങള്‍ സംഭാവന ചെയ്ത് തൊട്ടടുത്ത കടകളും, ചന്തകളും, സംഭാവന ചെയ്യുന്നു, തെരുവ് അല്ലെങ്കില്‍ റോഡ് മാലിന്യങ്ങള്‍ 9% വരുമ്പോള്‍ നിര്‍മ്മാണ മേഖല 6% സംഭാവന ചെയ്യുന്നു, ബാക്കിയുള്ള 3% ആശുപത്രികളിലും, ഇറച്ചികടകളും മറ്റും കൂട്ടിചേര്‍ക്കുന്നു.   ഇതിനോട് ബന്ധപ്പെട്ട മറ്റൊരു കാര്യം കേരളത്തിന്‍റെ അപകടകരാം വിധത്തിലുള്ള വനനശീകരണം തന്നെ. 1960 – മുതല്‍ 1980 വരെ കേരളത്തിന്‍റെ ഓരോ വര്‍ഷവും, 6290 ഹെക്ടേഴ്സ് വനഭൂമി, കൃഷിഭൂമിയും, മറ്റ് അനുബന്ധ ആവശ്യങ്ങള്‍ക്കുമായി മാറി (മാറ്റി) കൊണ്ടിരിക്കുന്നു.  1984 മുതല്‍ 1994 വരെയുള്ള 10 വര്‍ഷങ്ങളില്‍, 118339 ഹെക്ടേഴ്സ് വനഭൂമി കേരളത്തിന് കൃഷിഭൂമിയാക്കി മാറ്റേണ്ടിവന്നു.  ഒടുവിലത്തെ കണക്കുകള്‍ സൂചിപ്പിക്കുന്നത് കേരളത്തില്‍ അവശേഷിച്ചിരിക്കുന്നതായ വനഭൂമി വെറും 16% മാത്രമാണെന്നുള്ളതാണ്.  കേരളത്തിലെ തണ്ണീര്‍ തടങ്ങളായി തണ്ണാര്‍ തടങ്ങളൊക്കെ ഇന്ന് കണ്ണുനീര്‍ തടങ്ങളായി മാറി, കാവുകള്‍ക്കും, കുളങ്ങള്‍ക്കും പകരം, കോണ്‍ക്രീറ്റ് കാടുകളും കൃത്രിമനിന്തല്‍ കുളവുമൊക്കെ സ്ഥാനം പിടിച്ചു, തവളകളുടെ കരച്ചില്‍ കേരളത്തിന് അന്യമായി, പകരമിവിടെയൊക്കെ മണ്ണിനോട് മല്ലിടുന്ന് കൂറ്റന്‍ യന്ത്രങ്ങളുടെ മുരള്‍ച്ചകള്‍ മാത്രം.  ആറുകളും, തോടുകളും ജലാശയങ്ങളും ഒക്കെ വറ്റി വരണ്ട് മാലിന്യ കൂമ്പാരങ്ങളായി മാറുന്നു. വയനാട്ടില്‍ മണ്ണിരകള്‍ ചത്തൊടുങ്ങുന്നു (മാതൃഭൂമി 9-10-2016 പി. 1)  വരുവാനിരിക്കുന്ന, കൊടും വരള്‍ച്ചയുടെ സൂചനകള്‍ മാത്രം.  ഇനി ഭാവിയില്‍ നടക്കാനിരിക്കുന്ന യുദ്ധങ്ങള്‍ ജലത്തെ ചൊല്ലിമാത്രമായിരിക്കും.  സുന്ദര്‍ലാല്‍ ബഹുഗുണ) യുടെ വാക്കുകളെ ശരിവയ്ക്കുന്ന രീതിയില്‍ കാര്യങ്ങള്‍ മുന്നേറികൊണ്ടിരിക്കുന്നു.  കേരളം നില്‍ക്കുന്നതുപോലും വലിയൊരുമാലിന്യകൂമ്പാരത്തിന്‍റെ മുകളിലാണ്.  പ്രസ്തുത കേരളത്തില്‍ ജീവിക്കുന്ന നമുക്ക്, അടുത്ത തലമുറയ്ക്ക്  എന്താണ് കൈമാറുവാനുള്ളത്.  വരണ്ടുണങ്ങിയു ഭൂമിയും ജലാശയങ്ങളും വറ്റിവരണ്ട ഭൂമിയും കുറെ ചിതറിയസ്വപ്നങ്ങളുമോ ? 

ഉപസംഹാരം
ഭാരതത്തിന് ഒരു രണ്ടാം സ്വാതന്ത്ര്യ സമരത്തിന് സമയമായി (മുന്‍ കേന്ദ്ര മന്ത്രി എ.കെ. ആന്‍റണി)  
ഭാരതത്തിന് ഒരു രണ്ടാം ഹരിതവിപ്ലവത്തിന് സമയമായി  (മുന്‍ പ്രസിഡന്‍റ് ശ്രീമതി പ്രതിഭാ പാട്ടീല്‍)
ഭാരതത്തില്‍ കേരളത്തിലെ പോലെ ഇത്രയും അനുഗ്രഹീതവും പ്രകൃതി മനോഹരവുമായിട്ടുള്ള വേറൊരു സ്ഥലം ഇല്ലേയില്ല.  ശരിക്കും ഒരു   God’s own Country പക്ഷേ കേരളപ്പിറവിയുടെ 60-മാണ്ടിന്‍റെ പടിവാതിക്കല്‍ എത്തിനില്‍ക്കുവാന്‍ ഭാഗ്യം ലഭിച്ച് നാം കേരളീയരുടെ മുന്നിലുള്ള ഒരു മില്യന്‍ ഡോളര്‍ ചോദ്യം, ഇതൊന്നുമല്ല, ഇപ്പോല്‍ കേരളമൊരു God’s own Country യോ,   അതോ Dog’s own Country യോ എന്ന് ആത്യന്തികമായിട്ട് മാറേണ്ടത്, നാം കേരളീയരുടെ മനോഭാവമാണ് കവിപാടിയതുപോലെ
    കേരളമെന്ന് കേട്ടാലഭിമാനപൂരിതമാകണമന്തരംഗം
    കേരളമെന്ന് കേട്ടാലോ തിളക്കണം ചോര ഞരമ്പുകളില്‍     
അമിതമായിട്ടുള്ള രാഷ്ട്രീയ വല്‍ക്കരണമാണോ കേരളത്തെ വികസനകാര്യത്തില്‍ ഇത്രയും പുറകോട്ടടിച്ചതത്രെ.  പുതിയൊരു മധുരമനോജ്ഞ കേരളം സൃഷ്ടിക്കാന്‍ നാം ജാതിയ്ക്കും മതത്തിനും പാര്‍ട്ടികള്‍ക്കുമൊക്കെ അതീതമായിട്ട് ചിന്തിക്കണം.  അപരനില്‍ ആത്മനെകാണണം, എല്ലാ മലായളികളുടെയും നമ്മുടെ സഹോദരി, സഹോദډാരായിട്ട് കാണണം, കരുതണം.  അതുകൊണ്ട്, 60 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്ന കേരളത്തില്‍ തന്നെ നല്ലൊരു തുടക്കം കുറിക്കട്ടെ, രണ്ടാം സ്വാതന്ത്ര്യ സമരത്തിനും, രണ്ടാം ഹരിതവിപ്ലവത്തിനുമൊക്കെ ഹര്‍ത്താലുകളോടും, ഉപയോഗസംസ്കാരത്തോടും, സ്വാര്‍ത്ഥതകളോടും, വലിച്ചെറിയല്‍ സംസ്കാരങ്ങളോടും, മാലിന്യങ്ങളോടും, തീവ്രജാതിമത ഭ്രാന്തുകളെയും രാഷ്ട്രീയ നിലപാടുകളുമൊക്കെ വിടപറയട്ടെ, അതുകൊണ്ട് 
    മാറ്റുവിന്‍ ചട്ടങ്ങളെ അതുമല്ലെങ്കില്‍
    മാറ്റുമതുകള്‍ നിങ്ങളെത്താന്‍ 

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.
Facebook Comments

Editor

Read Previous

ഷിക്കാഗോ തിരുഹ്യദയ ക്നാനായ ഫൊറോനായിൽ, മാർ. റാഫേൽ തട്ടിൽ പിതാവ് നയിക്കുന്ന വാർഷിക ധ്യാനം

Read Next

കേരളസമൂഹത്തില്‍ പ്രവാസികളുടെ പങ്ക്