ഷിക്കാഗോ തിരുഹ്യദയ ക്നാനായ ഫൊറോനായിൽ, മാർ. റാഫേൽ തട്ടിൽ പിതാവ് നയിക്കുന്ന വാർഷിക ധ്യാനം

ബിനോയി സ്റ്റീഫന്‍ കിഴക്കനടി
ഷിക്കാഗൊ: ഷിക്കാഗോ തിരുഹ്യദയ ക്നാനായ കത്തോലിക്ക ഫൊറോനാ ദൈവാലയത്തിലെ വാർഷിക ധ്യാനം ഓശാന ഞായറാഴ്ചയോടനുബന്ധിച്ച് ഏപ്രിൽ 3 മുതൽ 5 വരെ നടത്തപ്പെടുന്നു. 2020 ഈസ്റ്ററിനൊരുക്കമായി നടത്തപ്പെടുന്ന ഈ ധ്യാനം നയിക്കുന്നത് പ്രമുഖ ധ്യാന ഗുരുവായ മാർ. റാഫേൽ തട്ടിൽ പിതാവാണ്. ഏപ്രിൽ 4 വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് തുടങ്ങുന്ന ധ്യാനം 9 മണി വരേയും, ശനിയാഴ്ച രാവിലെ 10  മണി മുതൽ 7 മണി വരെയും,  ഞായറാഴ്ച് 9 മണി മുതൽ 6 മണി വരെയുമാണ് ക്രമീകരിച്ചിരിക്കുന്നത്.ഏപ്രിൽ 4  മുതൽ 5 വരെകുട്ടികൾക്കും യുവജനങ്ങൾക്കുമുള്ള ധ്യാനം നടത്തപ്പെടുന്നു. അനോയിന്റിങ് ഫയർ കാത്തലിക് യൂത്ത് മിനിസ്ട്രിയാണ് ഈ ധ്യാനം നയിക്കുന്നത്.എല്ലാ ദിവസവും കുര്‍ബാന, നിത്യാരാധന, വചനപ്രഘോഷണം, കുമ്ബസാരം  എന്നിവ ഉണ്ടായിരിക്കുമെന്നും, ഈ ധ്യാനത്തിൽ പങ്കെടുത്ത് വലിയ ആഴ്ചക്ക് ഏവരും ഒരുങ്ങണമെന്നും ഫൊറോനാ വികാരി വെരി. റെവ. ഫാ. അബ്രാഹം മുത്തോലത്ത് ആഹ്വാനം ചെയ്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.
Facebook Comments

knanayapathram

Read Previous

സാൻഹൊസയിൽ വാലൻറ്റൈൻസ് കപ്പിൾസ് നൈറ്റ് പാർട്ടി സംഘടിപ്പിച്ചു

Read Next

കേരളം @ 60 ‘ആ’ – ശങ്കകളും, പ്രതീക്ഷകളും