Breaking news

സാൻഹൊസയിൽ വാലൻറ്റൈൻസ് കപ്പിൾസ് നൈറ്റ് പാർട്ടി സംഘടിപ്പിച്ചു

സാൻഹൊസെ .ക്നാനായ കത്തോലിക്കാ കോൺഗ്രസ് ഓഫ് നോർത്ത് കാലിഫോർണിയ വിമൻസ് ഫോറത്തിന്റെ നേതൃത്വത്തിൽ വാലൻറ്റൈൻസ് കപ്പിൾസ് നൈറ്റ് പാർട്ടി ഫെബ്രുവരി 29 ശനിയാഴ്ച സെക്യറ്റിസ് ഓൺ ദി ബേ സാൻഫ്രാൻ സിസ്കോയിൽ വെച്ച് നടത്തപ്പെട്ടു. വിവാഹിതരായ ദമ്പതികൾക്ക് ലോക പ്രണയ ദിനത്തിന്റെ മധുര സ്മരണയിൽ തങ്ങളുടെ ജീവിതപങ്കാളിയുമായി ഒരുമിച്ചു ഒരു ഡിന്നറും രസകരമായ ഗെയിമുകളും ഒക്കെയായി ആയി സമയം ചെലവഴിക്കുന്നതിന് ഇത്തവണ പസവിക് സമുദ്ര തീരത്തുള്ള റസ്റ്റോറൻറ് ആണ് തെരഞ്ഞെടുത്തത്.കപ്പിൾസ് ഗെയിംസ് , കടങ്കഥകൾ കപ്പിൾ ഡാൻസ് ,പ്രൊഫഷണൽ ഡാൻസ് ,ഡിജെയും പരിപാടികൾക്ക് മാറ്റുകൂട്ടി :സാൻ ഹോസയിൽ നിന്നും സാൻഫ്രാൻസിസ്കോയിലേക്കുള്ള ഒരു ഉല്ലാസ ബസ് ട്രിപ്പും പരിപാടികൾക്ക് കൊഴുപ്പേകി കെ സി സി എൻ സി വുമൺസ് ഭാരവാഹികളായ സിബി ഇല്ലിക്കാട്ടിൽ ,ജെസ്സി വെള്ളിയാൻ , ബിന്ദു പാലക്കാട്ട് ,ഷീതൾ മരവെട്ടികുളത്തിൽ സിബി നെടുംചിറ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.അനിൽ കണ്ടാരപ്പള്ളിയിൽ എം സി ആയിരുന്നു സുനു ഓണശേരിൽ ഗെയിംസിനു നേതൃത്വം നൽകി കെ സി സി എൻ സി പ്രസിഡൻറ് വിവിൻ ഓണശേരിൽ എല്ലാവർക്കും നന്ദി പറഞ്ഞു

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.
Facebook Comments

knanayapathram

Read Previous

ഹൂസ്റ്റണ്‍ സെന്റ്‌ മേരീസ്‌ പള്ളിയില്‍ ഗ്രാന്‍ഡ്‌ പേരന്റ്‌സ്‌ ഡേ ആഘോഷിച്ചു

Read Next

ഷിക്കാഗോ തിരുഹ്യദയ ക്നാനായ ഫൊറോനായിൽ, മാർ. റാഫേൽ തട്ടിൽ പിതാവ് നയിക്കുന്ന വാർഷിക ധ്യാനം