Breaking news

ക്‌നാനായ കത്തോലിക്കാ കോൺഗ്രസ്സ് കടുത്തുരുത്തി ഫൊറോന പ്രവർത്തനോദ്ഘാടനം സംഘടിപ്പിച്ചു

കോട്ടയം: കോട്ടയം അതിരൂപതയിലെ അൽമായ സംഘടനയായ ക്‌നാനായ കത്തോലിക്കാ കോൺഗ്രസ്സി(കെ.സി.സി)ന്റെ കടുത്തുരുത്തി ഫൊറോനതല പ്രവർത്തനോദ്ഘാടനവും പുതുതായി തെരഞ്ഞെടുത്ത അതിരൂപതാ ഭാരവാഹികൾക്കായുള്ള സ്വീകരണവും  സംഘടിപ്പിച്ചു. കെ.സി.സി കടുത്തുരുത്തി ഫൊറോന പ്രസിഡന്റ് ജോണി തോട്ടുങ്കലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കോട്ടയം അതിരൂപതാ വികാരി ജനറാളും കെ.സി.സി അതിരൂപതാ ചാപ്ലെയിനുമായ ഫാ. മൈക്കിൾ വെട്ടിക്കാട്ട് പ്രവർത്തനോദ്ഘാടനം നിർവ്വഹിച്ചു. കടുത്തുരുത്തി മേജർ ആർക്കിഎപ്പിസ്‌കോപ്പൽ ചർച്ച് ആർച്ചു പ്രീസ്റ്റ് ഫാ. എബ്രാഹം പറമ്പേട്ട്  അനുഗ്രഹ പ്രഭാഷണം നടത്തി. തോമസ് ചാഴികാൻ എം.പി മുഖ്യപ്രഭാഷണം നടത്തി. കെ.സി.സി കടുത്തുരുത്തി ഫൊറോന ചാപ്ലെയിൻ ഫാ. ജോസ് കുറുപ്പന്തറയിൽ, കെ.സി.സി പ്രസിഡന്റ് തമ്പി എരുമേലിക്കര, കെ.സി.സി അതിരൂപതാ ജനറൽ സെക്രട്ടറി ബിനോയി ഇടയാടിയിൽ, അതിരൂപതാ വൈസ് പ്രസിഡന്റ് തോമസ് അരയത്ത്, മുൻപ്രസിഡന്റ് സ്റ്റീഫൻ ജോർജ് എക്‌സ് എം.എൽ.എ, കെ.സി.ഡബ്ല്യു.എ ഫൊറോന പ്രസിഡന്റ് അൽഫോൻസ ചെറിയാൻ, കെ.സി.വൈ.എൽ ഫൊറോന പ്രസിഡന്റ് അമിത് ജോയിസ്, കെ.സി.സി ഫൊറോന സെക്രട്ടറി ജയിംസ് തത്തംകുളം, ഞീഴൂർ യൂണിറ്റ് പ്രസിന്ഡഫ് എബ്രാഹം കുരിക്കോട്ടിൽ എന്നിവർ പ്രസംഗിച്ചു. അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് എട്ട് കുട്ടികളുടെ അമ്മയായ കുന്നശ്ശേരിതുമ്പനായിൽ നാദിയ ജോസിനെ ചടങ്ങിൽ ആദരിച്ചു.

ബിനോയി ഇടയാടിയിൽ
ജനറൽ സെക്രട്ടറി
ഫോൺ: 9447391375

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.
Facebook Comments

knanayapathram

Read Previous

അഗതികൾക്കും പോലീസിനും ഉച്ചഭക്ഷണ പദ്ധതിയുമായി കാരിത്താസ് ആശുപത്രി

Read Next

തുണി സഞ്ചി വ്യാപന പദ്ധതിയുമായി കെ.എസ്.എസ്.എസ്