പൈതൃകം 2018 നു കൊടിയുയരാൻ ഇനി 50 ദിനങ്ങൾ മാത്രം.

പൈതൃകം 2018 നു കൊടിയുയരാൻ ഇനി 50 ദിനങ്ങൾ മാത്രം.

ഷിജു തോമസ് ചെട്ടിയാത്ത്  ഓഷ്യനിയ ക്നാനായ സമൂഹത്തിന്റെ കാത്തിരിപ്പിന് ഇനി 50 ദിനങ്ങൾ മാത്രം ബാക്കി. മാർത്തോമൻ പാടി, നെഞ്ചുപൊട്ടി നടവിളിച്ചു പൈതൃക സംഗമത്തിന് കൊടിയുയരാൻ എല്ലാ സജീകരണങ്ങളുമൊരുക്കി കാത്തിരിക്കുകയാണ് ബ്രിസ്‌ബേനിലെ ക്നാനായ സമൂഹം. ചരിത്രത്തിലാദ്യമായി വിദേശരാജ്യങ്ങളിൽ നിന്നും 50ലധികം ആളുകൾ പങ്കെടുക്കുന്നു എന്നത് പൈതൃകം 2018ൻറെ മാത്രം പ്രത്യേകതയാണ്. ഗോൾഡ് കോസ്റ്റിന്റെ ചരിത്രത്തിലിടംപിടിക്കുന്ന ഈ മഹാസംഗമത്തിനായി ഓഷിയാനയിലെ പതിനാലു യൂണിറ്റുകളിലും ഒരുക്കങ്ങൾ തകൃതിയിൽ പുരോഗമിക്കുന്നു

ക്നാനായ കത്തോലിക്ക കോണ്‍ഗ്രസ്സ് ഓഫ് വിക്ടോറിയ ഓസ്ട്രേലിയ (KCCVA)യുടെ ഒരു ചാരിറ്റി ഹൗസിങ് സംരംഭം

ക്നാനായ കത്തോലിക്ക കോണ്‍ഗ്രസ്സ് ഓഫ് വിക്ടോറിയ ഓസ്ട്രേലിയ (KCCVA)യുടെ ഒരു ചാരിറ്റി ഹൗസിങ് സംരംഭം

ജിനു ചാറവേലിൽ (KCCVA Secretary) മാനവികതയും സാമൂഹികപ്രതിബദ്ധതയും സമുദായസ്നേഹവും നമ്മുടെ യുവജനങ്ങൾക്ക് പകർന്നു നൽകുവാനും അവരിൽ ക്രിസ്‌തീയ മൂല്യബോധം വളർത്തിയെടുക്കുവാനും സഹജീവികൾക്ക് സ്വാന്തനത്തിന്റെ, സ്നേഹത്തിന്റെ ഒരു കൈത്താങ് നൽകുകയും അതുവഴി ഒരു ക്നാനായ കുടുംബത്തിന് ഒരു സ്വപ്‌നവീട്‌ എന്ന ലക്ഷ്യവുമാണ് പ്രൊജക്റ്റ് ഹർഷം എന്നതുകൊണ്ട് KCCVA മുന്പോട്ട് വക്കുന്നത്.   പ്രൊജക്റ്റ് ഹർഷം KCCVA യുടെ അംഗങ്ങൾ മുൻപോട്ടു വയ്ക്കുന്ന ഒരു ആശയമാണ്, സ്നേഹത്തിന്റെ, പങ്കുവക്കലിന്റെ ഒരു ആശയമാണ്. ക്രിസ്തുവിന്റെ ജീവിതം നെഞ്ചോടുചേർത്ത ഒരു സമൂഹത്തിന്റെ ക്രൈസ്തവജീവിതസാക്ഷ്യമാണ്. […]

വിളിച്ചാല്‍ വിളികേള്‍ക്കുന്ന ദൈവം

വിളിച്ചാല്‍ വിളികേള്‍ക്കുന്ന ദൈവം

പ്രിന്‍സ് ജോണ്‍ കുളക്കാട്ട് കാന്‍ബറ എ.ഡി. 345 ല്‍ ഏഴില്ലവും എഴുപത്തിരണ്ട് കുടുംബവും ആയി ക്‌നായി തൊമ്മന്റെ നേതൃത്വത്തില്‍ മെസപ്പൊട്ടോമിയായില്‍ നിന്നും കൊടുങ്ങല്ലൂരെത്തിയ നമ്മുടെ പൂര്‍വ്വപിതാക്കന്മാരുടെ അതേ കുടിയേറ്റം പിന്‍തലമുറക്കാരായ നമ്മള്‍ ഇന്നും തുടരുന്നു. നമ്മുടെ പൂര്‍വ്വപിതാക്കന്മാര്‍ ഇന്ത്യയില്‍ എത്തിയത് കച്ചവടത്തിനായും പ്രേഷിത പ്രവര്‍ത്തനങ്ങള്‍ക്കുമായിരുന്നെങ്കില്‍ പിന്‍തലമുറക്കാര്‍ കുടിയേറ്റം ചെയ്യുന്നത് മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങള്‍ക്കായാണ്.കുട്ടിക്കാലത്ത് ക്രിസ്തുമസ് കാര്‍ഡിലെ മഞ്ഞുകൊണ്ടുമൂടിയ സുന്ദരമായ വീടുകളും, വഴികളും വഴിവിളക്കുകളും എന്നും ഒരു കൗതുകമായിരുന്നു. ആ സമയങ്ങളില്‍ ഒത്തിരി ആഗ്രഹിച്ചിട്ടുണ്ട് മഞ്ഞ് ഒന്നു കാണുന്നതിനും സായിപ്പിനെയും […]

പൈതൃകം 2018 സ്വാഗത നൃത്തം ഒരുങ്ങി..

പൈതൃകം 2018 സ്വാഗത നൃത്തം ഒരുങ്ങി..

ലോകത്തിന്റെ നാനാഭാഗത്തുനിന്നും എത്തിച്ചേരുന്ന കുടുംബങ്ങളെ സ്വീകരിക്കാൻ BKCC യുടെ സ്വാഗത നൃത്തമൊരുങ്ങി.  ശ്രീ ബാബു പുളിക്കൻ സംഗീത സംവിധാനം നിർവഹിച്ചു, 60 നർത്തകർ അണിനിരക്കുന്ന ഈ വിസ്മയത്തിനു നൃത്തച്ചുവടുകൾ ഒരുക്കുന്നത്  D4Dance Australia ഫെയിം  ഷെനി സെബാസ്റ്റ്യൻ ആണ്. പഴമയുടെ മധുരിക്കുന്ന നൃത്ത-സംഗീത വൈഭവങ്ങൾ അത്യാധുനിക ശാസ്ത്രസാങ്കേതിക വിദ്യകളോട് ലയിച്ചു അതിഥികളുടെ കണ്ണിനും കാതിനും ഇമ്പമേകുന്ന ഈ മനോഹര നൃത്തം ചരിത്രത്താളുകളിൽ ഇടംപിടിക്കുമെന്നു പ്രോഗ്രാം കമ്മിറ്റി കോഓർഡിനേറ്റർ ജോബി എബ്രഹാം പ്രത്യാശ പ്രകടിപ്പിച്ചു

ഡബ്ല്യു എഫ് ജി കൺവെൻഷനിൽ പ്രഭാഷകനായി ക്നാനായക്കാരൻ ജോ മാത്യു കുടിയിരുപ്പിൽ.

ഡബ്ല്യു എഫ് ജി കൺവെൻഷനിൽ പ്രഭാഷകനായി ക്നാനായക്കാരൻ ജോ മാത്യു കുടിയിരുപ്പിൽ.

കാലിഫോർണിയ: വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ ധനകാര്യ ബ്രോക്കറേജ് സ്ഥാപനമായ വേൾഡ് ഫിനാൻഷ്യൽ ഗ്രൂപ്പിൻറെ രാജ്യാന്തര കൺവെൻഷനിൽ പ്രഭാഷകനായി ഒരു ക്നാനായക്കാരൻ. കാനഡയിലെ മിസ്സിസ്സാഗ നിവാസിയായ ജോ മാത്യു കുടിയിരുപ്പിൽആണ്14000 ആളുകൾ പങ്കെടുത്ത കൂറ്റൻ കൺവെൻഷനിൽ പ്രസംഗിച്ചത്. എഴുപതിനായിരത്തിലേറെ സർക്കാർ അംഗീകൃത ഏജൻറ്മാർ ഉള്ള ഡബ്ലി എഫ് ജി യുടെ രാജ്യാന്തര കൺവെൻഷനിൽ ഒരു മലയാളി പ്രഭാഷകൻ ആകുന്നത് ആദ്യമാണ്.കാലിഫോർണിയായിൽ ഉള്ള സാൻ ഹോസെയിൽ ജൂലൈ 26 മുതൽ 29 വരെ ആയിരുന്നു കൺവെൻഷൻ.“മറ്റുള്ളവരുടെ തെറ്റുകളിൽ നിന്ന് […]

പച്ചിക്കര ദമ്പതികൾ അറ്റ്ലാൻറയിൽ വീണ്ടും ചരിത്രം സൃഷ്ടിച്ചു .

പച്ചിക്കര ദമ്പതികൾ അറ്റ്ലാൻറയിൽ വീണ്ടും ചരിത്രം സൃഷ്ടിച്ചു .

അറ്റ്ലാന്റ:  അറ്റ്ലാന്റയിലെ ക്നാനായക്കാരുടെ ചിരകാല അഭിലാഷമായ കമ്മ്യൂണിറ്റി സെന്ററിന്റെ ഫണ്ടിന് വേണ്ടി നടത്തുന്ന റാഫിളിന്റെ ആദ്യ ടിക്കറ്റിനായുള്ള ആവേശകരമായ ജനകീയ ലേലത്തിൽ പച്ചിക്കര ജോയി – സെലിൻ ദമ്പതികൾ വിജയം കരസ്ഥമാക്കി. ക്നാനായ കാത്തോലിക് അസോസിയേഷൻ ഓഫ് ജോർജിയായുടെ പ്രസിഡന്റ് ജസ്റ്റിൻ പുത്തൻപുരയുടെ അദ്ധ്യക്ഷതയിൽ നടത്തപ്പെട്ട പരിപാടിക്ക ജോണി ഇല്ലിക്കാട്ടിൽ ലേലം വിളിക്ക് നേതൃത്വം നൽകി.       ഹോളി ഫാമിലി ക്നാനായ കാത്തോലിക പള്ളി വികാരി ബോബൻ വട്ടപ്പുറത്ത് അച്ചന് കൊടുത്ത ആദ്യ ടിക്കറ്റ് ബുക്കിലെ […]

ഡിട്രോയിറ്റ് സെന്റ് മേരീസ് ക്നാനായ കാത്തോലിക് ചർച്ചിൽ പരി. കന്യകാമറിയത്തിന്റെ സ്വർഗാരോപണത്തിരുന്നാൾ .

ഡിട്രോയിറ്റ് സെന്റ് മേരീസ് ക്നാനായ കാത്തോലിക് ചർച്ചിൽ പരി. കന്യകാമറിയത്തിന്റെ സ്വർഗാരോപണത്തിരുന്നാൾ .

ഡിട്രോയിറ്റ്;  ഡിട്രോയിറ്റിലെ ക്നാനായ മക്കളുടെ ഇടവക മദ്ധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വർഗാരോപണത്തിരുന്നാൾ 2018 ഓഗസ്റ്റ് 9,10,11,12 തീയതികളിൽ അത്യാഡംബരപൂർവ്വം ആഘോഷിക്കുകയാണ്. തിരുന്നാളാഘോഷങ്ങളിലും തിരുകർമ്മങ്ങളിലും പങ്കെടുത്ത് മാതാവിന്റെ അനുഗ്രഹം നേടുന്നതിനായി എല്ലാവരെയും ക്ഷണിക്കുന്നു. 

ഹ്യൂസ്റ്റണില്‍ നിര്യാതനായ കറ്റുവീട്ടിൽ ജിനു ജോസഫ് (39)ൻറെ പൊതുദര്‍ശനം വ്യാഴാഴ്ച വൈകുന്നേരം 3.30 ന് ഹ്യൂസ്റ്റൺ ക്നാനായ കത്തോലിക്ക പള്ളിയില്‍ LIVE TELECASTING AVAILABLE

ഹ്യൂസ്റ്റണില്‍ നിര്യാതനായ കറ്റുവീട്ടിൽ ജിനു ജോസഫ് (39)ൻറെ പൊതുദര്‍ശനം വ്യാഴാഴ്ച വൈകുന്നേരം 3.30 ന് ഹ്യൂസ്റ്റൺ ക്നാനായ കത്തോലിക്ക പള്ളിയില്‍ LIVE TELECASTING AVAILABLE

ഹ്യൂസ്റ്റൺ : ഹ്യൂസ്റ്റണില്‍ നിര്യാതനായ കറ്റുവീട്ടിൽ ജിനു ജോസഫ് (39)ൻറെ പൊതുദര്‍ശനം വ്യാഴാഴ്ച വൈകുന്നേരം 3.30 മുതല്‍ ഹ്യൂസ്റ്റൺ ക്നാനായ കത്തോലിക്ക പള്ളിയില്‍ ഉണ്ടായിരിക്കുന്നതാണ്. ഭാര്യ ഫിൻസി പൂഴിക്കോൽ മണലേൽ കുടുംബാംഗമാണ്. മക്കൾ : അലോവ് , അലോണ , അലോഷ്. പൊതുദര്‍ശനത്തിന്റെയും നാട്ടിലെ മൃതസംസ്കാര ശുശ്രൂഷകളുടെയും തല്‍സമയ സംപ്രേക്ഷണം ക്നാനായ പത്രത്തില്‍ ലഭ്യമാണ്.

ഹ്യൂസ്റ്റൺ (നീറിക്കാട്‌) കറ്റുവീട്ടിൽ ജിനു ജോസഫ് (39) നിര്യാതനായി

ഹ്യൂസ്റ്റൺ (നീറിക്കാട്‌) കറ്റുവീട്ടിൽ ജിനു ജോസഫ് (39) നിര്യാതനായി

ഹ്യൂസ്റ്റൺ :കടലിൽ ബോട്ട് യാത്രക്കിടയിൽ കാണാതായ  നീറിക്കാട്‌ കറ്റുവീട്ടിൽ ജിനു ജോസഫ് (39)ൻറെ മൃതദേഹം കണ്ടെത്തി . ഹ്യുസ്റ്റണിൽ കൂട്ടുകാർക്കൊപ്പം വെള്ളിയാഴ്ച ബോട്ടിംഗ്ന് കടലിൽ പോയവഴി മുങ്ങി മരിക്കുകയായിരുന്നു . ശനിയാഴ്ച വൈകിട്ടോടു കൂടി മൃതദേഹം കണ്ടെടുത്തു. ഭാര്യ ഫിൻസി പൂഴിക്കോൽ മണലേൽ കുടുംബാംഗമാണ്. മക്കൾ : അലോവ് , അലോണ , അലോഷ് . സംസ്കാരം പിന്നീട്

ചിക്കാഗോ കെ.സി.എസ്‌. ഓണാഘോഷം ആഗസ്റ്റ്‌ 26 ന്‌

ചിക്കാഗോ കെ.സി.എസ്‌. ഓണാഘോഷം ആഗസ്റ്റ്‌ 26 ന്‌

ചിക്കാഗോ: ചിക്കാഗോ ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ ഓണാഘോഷവും, കോട്ടയം അതിരൂപതയുടെ 107-ാമത് ജന്മദിനാഘോഷവും ആഗസ്റ്റ് 26-ാം തീയതി ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് ക്‌നാനായ സെന്ററില്‍വെച്ച് വിഭവസമൃദ്ധമായ ഓണസദ്യയോടുകൂടി നടത്തപ്പെടുന്നു. കെ.സി.എസ്. മുന്‍ പ്രസിഡന്റുമാരായ സൈമണ്‍ എള്ളങ്കിയില്‍, ജോയി ചെമ്മാച്ചേല്‍ എന്നിവരായിരിക്കും ഓണാഘോഷപരിപാടികളുടെ വിശിഷ്ടാതിഥികള്‍. ചെണ്ടമേളം, താലപ്പൊലി,  പുലികളി തുടങ്ങിയ വിവിധങ്ങളായ കലാപരിപാടികള്‍ ആഘോഷങ്ങളുടെ പ്രത്യേകതയായിരിക്കും. വൈകുന്നേരം 5 മണിമുതല്‍ 6.30 വരെയായിരിക്കും ഓണസദ്യ. തുടര്‍ന്ന് സാംസ്‌കാരിക ഘോഷയാത്രയും പൊതുസമ്മേളനവും നടക്കും. സമ്മേളനത്തെത്തുടര്‍ന്ന് വിവിധങ്ങളായ കലാപരിപാടികള്‍ നടത്തപ്പെടും. […]

1 2 3 49