അറിവിൻറെ ഉത്സവമായി കലാം ക്വിസ്

അറിവിൻറെ ഉത്സവമായി കലാം ക്വിസ്

പയ്യാവൂർ: മുൻ രാഷ്ട്രപതി ഡോ. അബ്ദുൽ കലാമിൻറെ മൂന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് സേക്രഡ് ഹാർട്ട് ഹയർ സെക്കണ്ടറി സ്‌കൂളിലെ SPC യൂണിറ്റ് സംഘടിപ്പിച്ച കലാം ക്വിസ് സീസൺ 3 അറിവിൻറെ ആവേശപ്പോരാട്ടമായി. ഇരിക്കൂർ ഉപജില്ലയിലെ ഹൈസ്‌കൂൾ, യു പി വിഭാഗങ്ങളിൽ നിന്നായി ഏതാണ്ട് 35 ടീമുകൾ മാറ്റുരച്ച ക്വിസ് മത്സരം കലാം എന്ന മഹാപ്രതിഭയുടെ ജീവിത വഴിയിലൂടെ സഞ്ചരിക്കുവാൻ മത്സരാർത്ഥികളെ പ്രേരിപ്പിച്ചു. പ്രാഥമിക റൗണ്ടിന് ശേഷം ഓഡിയോ വിഷ്വൽ സങ്കേതങ്ങൾ ഉപയോഗിച്ച് നടത്തിയ എട്ടു റൗണ്ടുകളോട് കൂടിയ ഫൈനൽ മത്സരാർഥികളിലും കാണികളിലും […]

ഖത്തർ കെ സി വൈ ൽ കിക്ക് ഓഫ് 2018 ന്റെ വിജയികളെ പ്രഖ്യാപിച്ചു

ഖത്തർ കെ സി വൈ ൽ  കിക്ക് ഓഫ് 2018 ന്റെ വിജയികളെ പ്രഖ്യാപിച്ചു

ഖത്തർ കെ സി വൈ ൽ അഭിമാനപൂർവ്വം കിക്ക് ഓഫ് 2018 ന്റെ വിജയികളെ പ്രഖ്യാപിച്ചു. പങ്കെടുത്ത എല്ലാവർക്കും കൂടാതെ സഹായ സഹകരണങ്ങൾ ചെയ്തു തന്നവർക്കും അഭിനന്ദനം അർപ്പിക്കുന്നു . ആദ്യ ആഴ്ച: സജി തോമസ് പയ്യാവൂർ, രണ്ടാം ആഴ്ച: ജോസ് അബ്രാഹം നിരപ്പേൽ , മൂന്നാം ആഴ്ച: ഷിബു മാത്യു ആന കുത്തിക്കൽ , നാലാം ആഴ്ച: അമല മരിയ ബിജു  പുളിവേലിൽ , അഞ്ചാം ആഴ്ച: പോൾ കെ മാത്യു കുടക്കശേരിൽ. പരിപാടിയുടെ സ്പോൺസേഴ്സായ Bestco Trading & Contracting WLL   , Perfect […]

പൈതൃകം 2018 നു കൊടിയുയരാൻ ഇനി 50 ദിനങ്ങൾ മാത്രം.

പൈതൃകം 2018 നു കൊടിയുയരാൻ ഇനി 50 ദിനങ്ങൾ മാത്രം.

ഷിജു തോമസ് ചെട്ടിയാത്ത്  ഓഷ്യനിയ ക്നാനായ സമൂഹത്തിന്റെ കാത്തിരിപ്പിന് ഇനി 50 ദിനങ്ങൾ മാത്രം ബാക്കി. മാർത്തോമൻ പാടി, നെഞ്ചുപൊട്ടി നടവിളിച്ചു പൈതൃക സംഗമത്തിന് കൊടിയുയരാൻ എല്ലാ സജീകരണങ്ങളുമൊരുക്കി കാത്തിരിക്കുകയാണ് ബ്രിസ്‌ബേനിലെ ക്നാനായ സമൂഹം. ചരിത്രത്തിലാദ്യമായി വിദേശരാജ്യങ്ങളിൽ നിന്നും 50ലധികം ആളുകൾ പങ്കെടുക്കുന്നു എന്നത് പൈതൃകം 2018ൻറെ മാത്രം പ്രത്യേകതയാണ്. ഗോൾഡ് കോസ്റ്റിന്റെ ചരിത്രത്തിലിടംപിടിക്കുന്ന ഈ മഹാസംഗമത്തിനായി ഓഷിയാനയിലെ പതിനാലു യൂണിറ്റുകളിലും ഒരുക്കങ്ങൾ തകൃതിയിൽ പുരോഗമിക്കുന്നു

കേരളത്തിലെ പ്രളയക്കെടുതിയിൽ സഹായ ഹസ്തമാകുവാൻ UKKCA യുടെ അഭ്യർത്ഥന

കേരളത്തിലെ പ്രളയക്കെടുതിയിൽ സഹായ ഹസ്തമാകുവാൻ UKKCA യുടെ അഭ്യർത്ഥന

പ്രിയമുള്ളവരേ,ഈ അടുത്തകാലത്തായി നമ്മുടെ കേരളത്തിൽ വന്നുപെട്ട കാലവർഷവും പേമാരിയും കേരളത്തിൽ ആകമാനം നാശംവിതച്ചുകൊണ്ടിരിക്കുന്നതു നിങ്ങൾക്ക് ഏവർക്കും അറിവുള്ളതാണല്ലോ. ഈ അടിയന്തിര സാഹചര്യം നേരിടുന്നതിന്, കേരളം ലോകം മുഴുവനും യാചിച്ചുകൊണ്ടിരിക്കുന്ന ഈ അവസരത്തിൽ കേരളത്തിന്റെ മണ്ണിൽ പിറന്നു വീണ നമ്മുക്ക് എങ്ങനെ മാറി നിൽക്കാൻ സാധിക്കും. നമ്മുടെ നിരവധി കുടുമ്പങ്ങൾ വെള്ളപ്പൊക്കത്തിലും ഉരുൾ പൊട്ടലിലും യാതനകൾ അനുഭവിക്കുമ്പോൾ  യുകെയിൽ സമൃദ്ധിയിൽ കഴിയുന്ന നമ്മുക്കും ഒരു ഉത്തരവാദിത്വം ഉണ്ട്, ഇവർക്ക് ഒരു കൈ സഹായം. യുദ്ധ സമാനമായ ഈ അടിയന്തിര സാഹചര്യം […]

സ്മാര്‍ട്ട് പരിശീലനക്കളരി സംഘടിപ്പിച്ചു

സ്മാര്‍ട്ട് പരിശീലനക്കളരി സംഘടിപ്പിച്ചു

കോട്ടയം: അഞ്ച്, ആറ്, ഏഴ് ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികളുടെ സമഗ്രവളര്‍ച്ച ലക്ഷ്യമാക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ രൂപീകൃതമായിരിക്കുന്ന സ്മാര്‍ട്ട് ഗ്രൂപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന പരിശീലകര്‍ക്കായി ഏകദിന പരിശീലനക്കളരി സംഘടിപ്പിച്ചു. തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്‍ററില്‍ സംഘടിപ്പിച്ച പരിശീലന പരിപാടിയുടെ ഉദ്ഘാടനം അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എല്‍സമ്മ മാത്യു നിര്‍വ്വഹിച്ചു. കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറം എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോര്‍ജ്ജ് വെട്ടിക്കാട്ടില്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. […]

സാന്‍ഹൊസെ സെന്റ മേരീസ് ക്‌നാനായ കത്തോലിക്കാ ഫൊറോന ദേവാലയത്തില്‍ പരി.കന്യാമറിയത്തിന്റെ തിരുനാള്‍

സാന്‍ഹൊസെ സെന്റ മേരീസ് ക്‌നാനായ കത്തോലിക്കാ ഫൊറോന ദേവാലയത്തില്‍ പരി.കന്യാമറിയത്തിന്റെ തിരുനാള്‍

സാന്‍ഹൊസെ സെന്റ മേരീസ് ക്‌നാനായ കത്തോലിക്കാ ഫൊറോന ദേവാലയത്തില്‍ പരി.കന്യാമറിയത്തിന്റെ തിരുനാള്‍ 2018 ഓഗസ്റ്റ് 17,18,19 തീയതികളില്‍ നടത്തപ്പെടുന്നു. ഓഗസ്റ്റ് 17 വെളളിയാഴ്ച വൈകുന്നേരം 7മണിക്ക് കൊടിയേറ്റ്, വി.കുര്‍ബാന ഫാ.അബ്രഹാം കളരിക്കല്‍. ഓഗസ്റ്റ് 18 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് ജപമാല, ലദീഞ്ഞ്, സീറോ മലബാര്‍ ഇംഗ്ലീഷ് കുര്‍ബാന, വചനപ്രഘോഷണം ഫാ. രാജീവ് വലിയവീട്ടില്‍ .9 മണിക്ക് സ്‌നേഹവിരുന്ന്, കലാസന്ധ്യ.പ്രധാന തിരുനാൾ ദിവസമായ ആഗസ്റ്റ് 19 ഞായറാഴ്ച രാവിലെ 10 മണിക്ക്  ആഘോഷമായ തിരുനാൾ റാസ.റവ. ഫാദർ. […]

ചിങ്ങവനം കൊണ്ടൂർ തോമസ്കുട്ടി (67) നിര്യാതനായി LIVE TELECASTING AVAILABLE

ചിങ്ങവനം കൊണ്ടൂർ തോമസ്കുട്ടി (67) നിര്യാതനായി LIVE TELECASTING AVAILABLE

ചിങ്ങവനം: കൊണ്ടൂർ തോമസ്കുട്ടി (67) നിര്യാതനായി സംസ്ക്കാരം ഇന്ന് (14.08.2018) ഉച്ചകഴിഞ്ഞു രണ്ടുമണിക്ക് വീട്ടിലെ ശ്രുശ്രൂഷകൾക്കു ശേഷം സെന്റ് ജോൺസ് ദയറാ പള്ളിയിൽ. ഭാര്യ കുറ്റൂർ ഇളയശേരിൽ വത്സ. മക്കൾ: ദിയ (യു.എസ്.എ ), ജേക്കബ് (ഓസ്‌ട്രേലിയ). മരുമക്കൾ: ഷെല്ലി (യു.എസ്.എ.), എൽമി (ഓസ്‌ട്രേലിയ). മൃതസംസ്കാര ശുശ്രൂഷകള്‍ തത്സമയം കാണുവാന്‍ : Faacebook Youtube

മംഗലഗിരി(മംഗലഡാം): കണ്ണാപ്പടത്തിൽ കെ സി തോമസ് (65 വയസ് ) നിര്യാതനായി

മംഗലഗിരി(മംഗലഡാം):  കണ്ണാപ്പടത്തിൽ കെ സി തോമസ് (65 വയസ് ) നിര്യാതനായി

മംഗലഗിരി(മംഗലഡാം):  കണ്ണാപ്പടത്തിൽ കെ സി തോമസ് (65 വയസ് ) നിര്യാതനായി . മൃതസംസ്‍കാരം ഓഗസ്റ്റ് 14 തിയതി ചൊവ്വാഴ്ച രാവിലെ 10 മണിക്ക് മംഗലഗിരി മർത്ത മറിയം പള്ളിയിൽ . ഭാര്യ – ലീലാമ്മ മറ്റക്കര വെള്ളക്കട കുടുംബാംഗം . മക്കൾ – അലക്സ് ( ദുബായ് ), അനീഷ് (സൗദി ), അർച്ചന(സൗദി), ഫാ . അഭിലാഷ് ( വികാരി , സെന്റ്പോളികാർപ്പ് ചർച് , സേനാപതി ). മരുമക്കൾ : ഷെൽവി , […]

വിദ്യാരംഗം കലാ സാഹിത്യ വേദി ഉൽഘാടനം നടത്തി.

വിദ്യാരംഗം കലാ സാഹിത്യ വേദി ഉൽഘാടനം  നടത്തി.

കണ്ണങ്കര : സെന്റ് മാത്യൂസ് ഹൈസ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉൽഘാടനം നടന്നു. 10/8/2018 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് സ്കൂൾ ഹാളിൽ വച്ച് സ്കൂൾ മാനേജർ ഫാ. റെജി കൊച്ചുപറമ്പിലിന്റെ അദ്ധ്യക്ഷതയിൽ മിമിക്രി ആർട്ടിസ്റ്റ് ശ്രീ. വിനീത് എരമല്ലൂർ ഉൽഘാടനം ചെയ്തു.  ഹെഡ്മാസ്റ്റർ ശ്രീ. ഒ. എം. മാത്യു ആശംസകൾ അർപ്പിച്ചു. സ്കൂൾ ലീഡർ കുമാരി. ഹന്ന ജോയി കൃതജ്ഞത അർപ്പിച്ചു . 

1 2 3 378