കുടുബത്തോടൊപ്പം ആസ്വദിക്കുവാൻ നല്ലൊരു ചിത്രം -തിയേറ്ററുകളെ കീഴടക്കി സ്റ്റെബിയുടെ പ്രേമാഞ്ചലി കുതിക്കുന്നു

കുടുബത്തോടൊപ്പം ആസ്വദിക്കുവാൻ നല്ലൊരു ചിത്രം -തിയേറ്ററുകളെ കീഴടക്കി സ്റ്റെബിയുടെ പ്രേമാഞ്ചലി കുതിക്കുന്നു

യു കെ കെ സി എ മുൻ ജനറൽ സെക്രട്ടറിയായ സ്റ്റെബി ചെറിയാക്കൽ നിർമിച്ച ചിത്രമായ പ്രേമാഞ്ചലി ജൂൺ ഒന്നിനാണ് തിയേറ്ററുകളിൽ റിലീസ് ചെയ്തത് .സിനിമ കണ്ടിറങ്ങിയവരെല്ലാം തന്നെ കുറെ കാലങ്ങൾക്ക് ശേഷം കണ്ട നല്ല ഒരു കുടുബ ചിത്രം എന്ന് വിലയെഴുതി കഴിഞ്ഞു. കരിങ്കുന്നം സ്വദേശിയായ സ്റ്റെബി ചെറിയാക്കലിന്റെ ഈ ചിത്രത്തിന്റെ വിജയത്തിൽ ക്നാനയക്കാരായ നമ്മൾക്ക് ഓരോരുത്തർക്കും അഭിമാനിക്കാം. ഈ  ഗംഭീര ചിത്രത്തിന്റെ  സംവിധാനം നിർവഹിച്ചിരിക്കുന്നത് സുരേഷ് നാരായണൻ ആണ്.വ്യത്യസ്തമായ കുടുംബ പശ്ചാത്തലത്തിൽ മുന്നോട്ടുപോവുന്ന സിനിമ […]

അവർ അവരുടെ ഓട്ടം പൂർത്തിയാക്കട്ടെ….

അവർ അവരുടെ ഓട്ടം പൂർത്തിയാക്കട്ടെ….

ഒട്ടേറെ സംഭവങ്ങൾ നമുക്ക് ചുറ്റും ദിനംപ്രതി നടക്കുന്നുണ്ട്. ഈ സംഭവങ്ങളിൽ ഭൂരിഭാഗവും നമ്മളെ ബാധിക്കാത്തതിനാൽ ഇവയൊക്കെ നമുക്ക് വെറും വാർത്തകൾ മാത്രമാണ്. നമുക്കു ചുറ്റും നടക്കുന്ന ചില വാർത്തകൾ വാസ്തവത്തിൽ നമുക്കുള്ള ചൂണ്ടുപലകകളാണ്.ഓരോ ആഴ്ചകളിലും നമ്മുടെ സമൂഹത്തിൽ നടക്കുന്ന ആനുകാലിക വാർത്തകളിൽ നിന്നും, നമ്മുടെ കണ്ണുടക്കേണ്ടതായ ചില വാർത്തകളുടെ വ്യത്യസ്ഥ രീതിയിലുള്ള കാഴ്ചപ്പാട്  പ്രിയപ്പെട്ട വായനക്കാരുമായി പങ്കു വയ്ക്കുവാൻ ആഗ്രഹിക്കുന്നു. അതിനായി കാനായ പത്രത്തിൽ ഒരു എഴുത്ത് പംക്തി ആരംഭിക്കുന്നു. എല്ലാ ശനിയാഴ്ചകളിലും ആണ് ഈ പംക്തി […]

ആനുകാലിക വാർത്തകളെ അടിസ്‌ഥാനമാക്കി ലിജോ വണ്ടംകുഴിയിൽ എഴുതുന്ന ”മറുപുറം” ഈ ശനിയാഴ്ച മുതൽ നിങ്ങളുടെ ക്നാനായ പത്രത്തിൽ

ആനുകാലിക വാർത്തകളെ  അടിസ്‌ഥാനമാക്കി  ലിജോ വണ്ടംകുഴിയിൽ എഴുതുന്ന ”മറുപുറം” ഈ  ശനിയാഴ്ച മുതൽ  നിങ്ങളുടെ ക്നാനായ പത്രത്തിൽ

ഒട്ടേറെ സംഭവങ്ങൾ നമുക്ക് ചുറ്റും ദിനംപ്രതി നടക്കുന്നുണ്ട്. ഈ സംഭവങ്ങളിൽ ഭൂരിഭാഗവും നമ്മളെ ബാധിക്കാത്തതിനാൽ ഇവയൊക്കെ നമുക്ക് വെറും വാർത്തകൾ മാത്രമാണ്. നമുക്കു ചുറ്റും നടക്കുന്ന ചില വാർത്തകൾ വാസ്തവത്തിൽ നമുക്കുള്ള ചൂണ്ടുപലകകളാണ്.ഓരോ ആഴ്ചകളിലും നമ്മുടെ സമൂഹത്തിൽ നടക്കുന്ന ആനുകാലിക വാർത്തകളിൽ നിന്നും, നമ്മുടെ കണ്ണുടക്കേണ്ടതായ ചില വാർത്തകളുടെ വ്യത്യസ്ഥ രീതിയിലുള്ള കാഴ്ചപ്പാട്  പ്രിയപ്പെട്ട വായനക്കാരുമായി പങ്കു വയ്ക്കുവാൻ ആഗ്രഹിക്കുന്നു. അതിനായി കാനായ പത്രത്തിൽ ഒരു എഴുത്ത് പംക്തി ആരംഭിക്കുന്നു. എല്ലാ ശനിയാഴ്ചകളിലും ആണ് ഈ പംക്തി […]

പ്രവാസി-കവിത

പ്രവാസി-കവിത

ജേക്കബ് കരികുളത്തിൽ നിറം പിടിപ്പിച്ച സ്വപ്നങ്ങൾക്ക് വേണ്ടി ഉറക്കം പണയം വെച്ച് വിരഹത്തിന്റെ ഉമിത്തീയിൽ എരിഞ്ഞ് ചൂടും വെളിച്ചവും നൽകി കരിക്കട്ടയായ് കുപ്പത്തൊട്ടിയിൽ വിശ്രമിച്ച് തീർക്കുന്നവൻ.. നാളെകൾക്ക് വേണ്ടി ഇന്നുകൾ കടം കൊടുത്ത് ഇന്നലെകളിലേക്ക് നോക്കി നെടുവീർപ്പിടുന്നവൻ.. മരുഭൂമിയിലെ മരീചികൾ നോക്കി പോയ കാലത്തെ മഴക്കാലങ്ങൾ ചികഞ്ഞെടുത്ത് കവിഞ്ഞൊഴുകുന്ന തോടുകളിൽ ആർത്ത് വിളിച്ച് നീന്തി നടക്കുന്നവൻ. ഉപ്പു കൂട്ടി തിന്നുതീർത്ത പച്ച മാങ്ങാ സ്മരണകൾ ഉറവെടുപ്പിക്കുന്ന ഉപ്പുരുചിയുള്ള ഉമിനീരിൽ ദാഹം ശമിപ്പിക്കുന്നവൻ. ഉള്ളിലുറങ്ങുന്ന അഗ്നിപർവ്വതങ്ങളെ ചെറുപുഞ്ചിരിയിലൊളിപ്പിച്ച് ഇല്ലായ്മയെ […]

‘കേഴുക പ്രിയ നാടേ, കണ്ണേ മടങ്ങുക’   (ലേഖനം)

‘കേഴുക പ്രിയ നാടേ, കണ്ണേ മടങ്ങുക’   (ലേഖനം)

റെജി തോമസ്,കുന്നൂപ്പറമ്പില്‍, മാഞ്ഞൂര്‍ മാര്‍ച്ച് 25 – ലോകം ഓര്‍ക്കുന്നത്, 2 പ്രധാനപ്പെട്ട സംഭവങ്ങളുടെ ഓര്‍മ്മദിനങ്ങളായിട്ട്. 1    ആഗോള ജീവന്‍ ദിനം 2    ആഗോള ജല ദിനം നിര്‍ഭാഗ്യവശാല്‍ ഇന്ന് ഈ അത്യാന്താധുനിക സൈബര്‍/ക്ലോണിംഗ് യുഗത്തില്‍, ഏറ്റവും അധികം വെല്ലുവിളികള്‍ നേരിടുന്ന ജീവനും, ജലത്തിനും, പ്രത്യേകിച്ച് ഗര്‍ഭസ്ഥശിശുക്കളുടെ ജീവന്, ഓരോരോ മനുഷ്യജډങ്ങളിലും, ദൈവം ഭൂമിയെ നോക്കി പുഞ്ചിരിക്കുന്നു, എന്നാണല്ലോ പറയുന്നത്.  പക്ഷേ ഒരു ദിവസം ഏകദേശം 5 കോടിയോളം, മനുഷ്യ ജീവനുകള്‍ (നിഷ്കളങ്ക ബാല്യങ്ങള്‍) ദിനം പ്രതി […]

കവിത—-: – കനവിന്റെ കനവുകൾ 

കവിത—-: – കനവിന്റെ കനവുകൾ 

ജോഷി പുലിക്കൂട്ടിൽ മറക്കാതിരിക്കുവാനാവില്ലെന്നറിയാതെ  പിരിയുന്ന ഹൃദയങ്ങൾ കരയുന്നുവോ  കനവുകളൊക്കെയും കനലായെരിയുമ്പോൾ  കരയാതിരിക്കുന്നതെങ്ങനെ ഞാൻ    ഓർമ്മകളൊക്കെയും കേഴുമീ ഹൃദയത്തിൽ  ഓളങ്ങളായിന്നു  തിരതല്ലുമ്പോൾ  ഓർക്കുന്നു ഞാനാ നിമിഷങ്ങളൊക്കെയും  ഒരുനാളും ലഭിക്കില്ലെന്നറിയുമ്പോഴും    മുകിലൊന്നു കറക്കുമ്പോൾ മതിമറന്നാടുന്ന  മയിലിന്റെ  മനസിന്റെ പരിഛേദം പോൽ  മറ്റാരുമില്ലാതിരിക്കുന്ന നേരത്തു ഞാനെന്റെ  ചിറകറ്റ സ്വപ്‌നങ്ങൾ ചേർത്തു വയ്ക്കും    വിരഹത്തിൻ വേദനയറിയാത്ത ഹൃദയങ്ങൾ  പിരിയുന്ന നിമിഷത്തെ ശപിക്കുമ്പോഴും  ഒരുനാളിൽ നീ വീണ്ടും വരുമെന്നൊരാശയാൽ  മരിക്കാതെ മറക്കാതെ പോകുന്നു ഞാൻ  മരുഭൂവിൽ മരുപ്പച്ച തേടിടുന്നു

കള്ളന്റെ അന്ത്യത്താഴം 

കള്ളന്റെ അന്ത്യത്താഴം 

അനീഷ് അബ്രഹാം നെല്ലാനിക്കോട്ട്,പറമ്പന്‍ചേരി വലിയ പ്രതീക്ഷയോടെയാണ് അയാള്‍ അത് തുറന്നു നോക്കിയത്.നാശം…. ഇന്നും ഒരു കോപ്പുമില്ല..ആരെയാണോ കണികണ്ടത്?രാവിലെ മുറിയില്‍ നിന്നു പുറത്തിറങ്ങിയപ്പോള്‍ പല്ലുതേച്ചുകൊണ്ടിരുന്ന അപ്പുറത്തെ മുറിയിലെ ബ്രോക്കര്‍ ശങ്കുണ്ണിയുടെ വെള്ളപ്പത നിറഞ്ഞ ചിരി ഓര്‍മയില്‍ വെച്ചുകൊണ്ട് പേഴ്‌സ് ചുവരിലേക്ക് അയാള്‍ ആഞ്ഞെറിഞ്ഞു. ലോഡ്ജ് മുറിയുടെ വാടകകൊടുക്കേണ്ട അവധി പലതവണ കഴിഞ്ഞുപോയി. മോള്‍ക്ക് സ്‌കൂളില്‍ ഫീസ് കൊടുക്കേണ്ട സമയമായി. ഇംഗ്ലീഷ് മീഡിയം ആയതുകൊണ്ട് ഫീസ് കൂടുതലുമാണ്. പാല്‍ക്കാരന്‍, പത്രം, പലചരക്കുകടക്കാരനായ മമ്മത്, കറന്റ് ചാര്‍ജ്, കേബിള്‍ ടി.വി…. ചുമരില്‍ […]

പിൻവിളി

പിൻവിളി

ഇന്നീ  ഭൂമിയിലെന്നെ തനിച്ചാക്കി നീ പോയ നേരം തനിച്ചിരിക്കുമ്പോൾ നീ നട്ട മുല്ല തളിർത്തുവല്ലോയതിൻ നറുമണമെങ്ങും പരന്നിടുന്നു മകരമാസത്തിന്റെ മഞ്ഞിൻ കണങ്ങളാൽ ഞെട്ടറ്റു വീണൊരാപൂക്കളെല്ലാം പെറുക്കിയെടുത്തു കൊരുത്തൊരാ മമ ചിത്ര മുമ്പിൽ സുഗന്ധമേകും ഒരുവേളയെന്നെ പിൻവിളിക്കുന്നുവോ ആ നല്ലയോർമ്മതൻ വസന്തകാലം പൂക്കളിറുത്തതും പൂക്കളം തീർത്തതും കോടിയുടുത്തു നീ കോലം വരച്ചതും തോളത്തുകരയുന്ന കുഞ്ഞുമായിയന്നു നീ പാടവരമ്പേ നടന്ന നേരം കാർമേഘം മൂടി മാനം നിനക്കായ് കരിനിഴൽ വീഴ്ത്തിയതോർമ്മയുണ്ടോ മഴ പെയ്ത നേരത്തു സാരിതലപ്പിനാൽ കുഞ്ഞിനെ മൂടി നീയോടിയല്ലോ ഈറനണിഞ്ഞു […]

കവിത: ഭൂമിയിലെ മാലാഖ റെജി തോമസ്

കവിത: ഭൂമിയിലെ മാലാഖ റെജി തോമസ്

കവിത: ഭൂമിയിലെ മാലാഖ റെജി തോമസ് ചുരങ്ങളേഴുംകടന്ന്  അറബിക്കടലും കടന്ന് എണ്ണയും പണവുമൊഴുകുന്ന നാട്ടിലെത്തിയത് അപരനില്‍ ഒരു ആത്മനേകാണുവാന്‍, കരുതുവാന്‍ പക്ഷേ, ആത്മാക്കളുടെ സന്തോഷമാണല്ലോ, മഴ അഷ്റഫിനിതോ,ച്ഛേദമില്ലാ ഉപകരണങ്ങളുടെ വിണ്‍മഴ നډകളുടേയും സന്തോളങ്ങളുടേയും പെരുമഴക്കാലം, അതേ പെരുമഴക്കാലം ആട് ജീവിതത്തില്‍നിന്നും, വിശുദ്ധിയുടെ ജീവിതവഴികളിലൂടെ കാര്യാലയങ്ങളുടെ ഫയല്‍കൂമ്പാരങ്ങള്‍ തീര്‍ക്കുന്ന ഇടവഴികളിലൂടെ സങ്കടപ്പെരുമഴകളിലൂടെ, പേരും പെരുമകളൊന്നും, തന്നെതേടാതെ, നേടാതെ ആത്മാക്കളുടെ, ആത്മാക്കളുടെ മാത്രം സന്തോഷംതേടി മോക്ഷപ്രാപ്തി മാത്രം നോക്കി  അലയുന്നൊരഷ്റഫ് പ്രതീക്ഷകളുടെ വെണ്‍ചിറകുകളിലേറി സ്വപ്നങ്ങള്‍കൊണ്ട് മാത്രം കൂടാരം തീര്‍ക്കുന്നു. പ്രവാസികളെല്ലാക്കാലങ്ങളിലും, പക്ഷേ ഒരു […]

1 2 3 7