ക്നാനായ പത്രം ആഗോള ക്നാനായ സമൂഹത്തിനായി ഒരുക്കിയ പുൽക്കൂട് മത്സരത്തിന്റെ വിജയികൾ

ക്നാനായ പത്രം ആഗോള ക്നാനായ സമൂഹത്തിനായി ഒരുക്കിയ പുൽക്കൂട് മത്സരത്തിന്റെ വിജയികൾ

ക്രിസ്മസിനോടനുബന്ധിച്ചു ക്നാനായ പത്രം ലോക ക്നാനായ സമൂഹത്തിനായി ആദ്യമായി നടത്തിയ പുൽക്കൂട് മത്സരത്തിന് മികച്ച പ്രീതികരണമായിരുന്നു ലഭിച്ചത്. ആഗോള ക്നാനായ സമുദായത്തിൽ നിന്നും നിരവധി എൻട്രികളായിരുന്നു മത്സരത്തിലേക്ക് ക്നാനായ പത്രത്തിന് ലഭിച്ചത് , പങ്കെടുത്ത മത്സരത്തിൽ ലഭിച്ച എല്ലാ പുൽക്കൂടുകളും ഒന്നിനൊന്നു മികച്ചതായിരുന്നു അതിൽ നിന്നും വിധികർത്താക്കളുടെ വിദഗ്ധമായ പഠനത്തിന് ശേഷമാണ് വിജയികളെ തീരുമാനിച്ചത്. ആകെ മൂന്ന് സമ്മാനങ്ങൾ ആയിരുന്നു ഉണ്ടായിരുന്നത് അതിൽ ഒന്നാം സമ്മാനത്തിന് അർഹനായത് കട്ടച്ചിറ പള്ളി ഇടവക പൂനംചിറയിൽ ജോണി പി ടി യും […]

മൈക്കല്‍ മുല്‍ഹാൾ റിപ്പോർട്ടിനെതിരെ വമ്പിച്ച പ്രതിഷേധം . കമ്മീഷന്‍ റിപ്പോർട്ടിനെ ഒരു തരത്തിലും അംഗീകരിക്കാനിവില്ല എന്ന് ഒരേ സ്വരത്തിൽ സമുദായ സംഘടനാ നേതൃത്വങ്ങൾ

മൈക്കല്‍ മുല്‍ഹാൾ റിപ്പോർട്ടിനെതിരെ വമ്പിച്ച പ്രതിഷേധം . കമ്മീഷന്‍ റിപ്പോർട്ടിനെ  ഒരു തരത്തിലും അംഗീകരിക്കാനിവില്ല എന്ന്  ഒരേ സ്വരത്തിൽ സമുദായ  സംഘടനാ നേതൃത്വങ്ങൾ

സ്വന്തം ലേഖകൻ  ആഗോള ക്നാനായ ജനതയേ സംബന്ധിച്ചിടത്തോളം ഏറ്റവും ദുഖകരമായ ഒരു ദിവസമായിരുന്നു ഇന്നലെ. മൈക്കല്‍ മുല്‍ഹാലിന്‍റെ ഏകാംഗ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ  വിശദാംശങ്ങൾ പുറത്തായത് മുതൽ ലോകമെങ്ങും ഉള്ള ക്നാനായ ജനതയുടെ വിവിധ ഗ്രുപ്പുകളിൽ ചൂടുപിടിച്ച ചർച്ചകൾ ആണ് നടക്കുന്നതെന്ന  റിപ്പോർട്ടുകളാണ് ലോകം എമ്പാടും ഉള്ള ക്നാനായ സമുദായാംഗങ്ങളിൽ  നിന്നും ഞങ്ങൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്  .ക്നാനായ സമുദായത്തിന്‍റെ അടിസ്ഥാന പ്രമാണങ്ങളെ ചോദ്യം ചെയ്യുവാന്‍ ശ്രമിക്കുന്ന ശക്തികള്‍ക്കെതിരെ മുഴുവന്‍ ക്നാനായ മക്കളും യാതൊരു അഭിപ്രായ വ്യത്യാസങ്ങളുമില്ലാതെ, സഭാ-സമുദായ വ്യത്യാസമില്ലാതെ ഒറ്റക്കെട്ടായി […]

പേരുർ: പരേതനായ ഒഴുകയിൽ ചെറിയാന്റെ ഭാര്യ ഏലിക്കുട്ടി ( കുഞ്ഞേലി ) ( 92 ) നിര്യതയായി

പേരുർ: പരേതനായ  ഒഴുകയിൽ ചെറിയാന്റെ ഭാര്യ ഏലിക്കുട്ടി  ( കുഞ്ഞേലി ) ( 92 ) നിര്യതയായി

പേരൂര്‍ : ഒഴുകയിൽ പരേതനായ ചെറിയാന്റെ ഭാര്യ ഏലിക്കുട്ടി (കുഞ്ഞേലി-92)  നിര്യതയായി സംസ്കാരം ഞായറാഴ്ച  (21.01.2018) 3:30 പേരുർ സെൻറ്‌ സെബാസ്റ്റ്യൻ ക്‌നാനായ പള്ളയിൽ.പരേത വെളിയനാട് കറുകയില്‍ കുടുംബാംഗമാണ്. മക്കൾ: പരേതനായ ഓ. സി. സ്കറിയ, മേരി( USA ), അന്നമ്മ, ത്രേസ്സ്യമ്മ, റോസമ്മ, പരേതയായ ലില്ലിക്കുട്ടി.മരുമക്കൾ: ജോൺ ഇടയാടിയിൽ  തെള്ളകം, ജെയിംസ് കുന്നക്കാട്ട് മോനിപ്പള്ളി ( USA ), മത്തച്ചൻ അമ്പലപറമ്പിൽ  SH മൗണ്ട് ,രാജു ഫിലിപ്പ് മാലേപ്പറമ്പില്‍ S H മൗണ്ട്‌, ഫ്രാൻസിസ് കണ്ണങ്കര.

കോട്ടയം അതിരൂപതയുടെ അസ്ഥിത്വം ഒരു ശക്തിക്കുമുന്നിലും അടിയറ വെക്കില്ല

കോട്ടയം അതിരൂപതയുടെ അസ്ഥിത്വം ഒരു ശക്തിക്കുമുന്നിലും അടിയറ വെക്കില്ല

കോട്ടയം: ക്‌നാനായ കത്തോലിക്കാ ഇടവകകളില്‍ ക്‌നാനായക്കാര്‍ക്ക്‌ മാത്രം അംഗത്വം നല്‍കുന്ന പാരമ്പര്യം അഭംഗുരം തുടരണമെന്ന്‌ കോട്ടയം അതിരൂപതയുടെ ഔദ്യോഗിക ആചോലനാ സമിതികള്‍. ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ ചേര്‍ന്ന അതിരൂപത കണ്‍സള്‍ട്ടേഴ്‌സ്‌ ബോഡി, പ്രസ്‌ബിറ്ററല്‍ കൗണ്‍സില്‍, പാസ്റ്ററല്‍ കൗണ്‍സില്‍ എന്നിവയുടെ സംയുക്ത യോഗത്തിലാണ്‌ ഐകകണ്‌ഠേന ഈ തീരുമാനം കൈക്കൊണ്ടത്‌. ലോകമെമ്പാടുമുള്ള ക്‌നാനായ ഇടവകകളിലും മിഷനുകളിലും ക്‌നാനായക്കാര്‍ക്ക്‌ മാത്രം അംഗത്വം നല്‍കുന്ന രീതി തുടരണമെന്നും യോഗത്തില്‍ തീരുമാനമുണ്ടായി. അടുത്ത കാലത്തായി അമേരിക്കയിലെ ക്‌നാനായ ഇടവകകളിലെ അംഗത്വത്തെ സംബന്ധിച്ച്‌ ഓറിയെന്റല്‍ കോണ്‍ഗ്രിഗേഷനില്‍ […]

ക്‌നാനായ സമുദായ ചരിത്രപഠന പുസ്‌തകത്തിന്റെ ഇംഗ്ലീഷ്‌ പരിഭാഷ പ്രകാശനം ചെയ്‌തു

ക്‌നാനായ സമുദായ ചരിത്രപഠന പുസ്‌തകത്തിന്റെ ഇംഗ്ലീഷ്‌ പരിഭാഷ പ്രകാശനം ചെയ്‌തു

വിശ്വാസപരിശീലന കമ്മീഷന്‍ ഒന്നു മുതല്‍ ഒന്‍പതു വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കായി തയ്യാറാക്കിയിരിക്കുന്ന ക്‌നാനായ സമുദായ ചരിത്രപഠനപുസ്‌തകത്തിന്റെ ഇംഗ്ലീഷ്‌ വിവര്‍ത്തനത്തിന്റെ പ്രകാശനകര്‍മ്മം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ വച്ച്‌ നടത്തപ്പെട്ട പ്രധാനാദ്ധ്യാപകരുടെ യോഗത്തില്‍ കോട്ടയം അതിരൂപത ചാന്‍സിലര്‍ റവ. ഡോ. തോമസ്‌ കോട്ടൂര്‍ നിര്‍വഹിച്ചു. വിദേശത്തും കേരളത്തിനു വെളിയിലും വിശ്വാസപരിശീലനം നടത്തുന്ന കുട്ടികള്‍ക്ക്‌ ക്‌നാനായ സമുദായ ചരിത്രപഠനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ഈ പുസ്‌തകം ഗുണകരമാകുമെന്ന്‌ രൂപതാ ചാന്‍സിലര്‍ പുസ്‌തക പ്രകാശനമധ്യേ അഭിപ്രായപ്പെട്ടു. ഇംഗ്ലീഷ്‌ പരിഭാഷ തയ്യാറാക്കാന്‍ സഹായിച്ച റവ. […]

ഉഴവൂര്‍ ഒ.എല്‍.എല്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍ ശതാബ്ദി ആഘോഷം 23ന്

ഉഴവൂര്‍ ഒ.എല്‍.എല്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍ ശതാബ്ദി ആഘോഷം 23ന്

ഉഴവൂര്‍: ഒ.എല്‍.എല്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനവും സ്കുള്‍ വാര്‍ഷികവും 23ന് വൈകുന്നേരം  ആറിന് സ്കുള്‍ അങ്കണത്തില്‍ നടക്കും. ജോസ് കെ.മാണി എം.പി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യും.

ക്‌നാനായ കാത്തലിക്ക് വിമണ്‍സ്‌ അസോസിയേഷന്റെ നേതൃത്വത്തില്‍ സംയുക്ത എക്‌സിക്യൂട്ടീവ്‌ യോഗം സംഘടിപ്പിച്ചു.

ക്‌നാനായ കാത്തലിക്ക് വിമണ്‍സ്‌ അസോസിയേഷന്റെ നേതൃത്വത്തില്‍ സംയുക്ത എക്‌സിക്യൂട്ടീവ്‌ യോഗം സംഘടിപ്പിച്ചു.

കോട്ടയം: കോട്ടയം അതിരൂപതയുടെ വനിതാ അല്‍മായ സംഘടനയായ ക്‌നാനായ കാത്തലിക്ക് വിമണ്‍സ്‌ അസോസിയേഷന്റെ നേതൃത്വത്തില്‍ സംയുക്ത എക്‌സിക്യൂട്ടീവ്‌ യോഗം സംഘടിപ്പിച്ചു. കോട്ടയം അതിരൂപതാ മെത്രാസന മന്ദിരത്തില്‍ സംഘടിപ്പിച്ച യോഗം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്‌ ഉദ്‌ഘാടനം ചെയ്‌തു. യോഗത്തില്‍ കെ.സി.ഡബ്ല്യു.എയുടെ അടുത്ത മൂന്ന്‌ വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു. സ്ഥാനമൊഴിയുന്ന മുന്‍ഭാരവാഹികളെ മൊമന്റോ നല്‍കി ആദരിച്ചു. പ്രൊഫ. മേഴ്‌സി ജോണ്‍(പ്രസിഡന്റ്‌), സിന്‍സി പാറയില്‍ (സെക്രട്ടറി), ബീന നെടുംചിറ (ട്രഷറര്‍), ജെസ്സി ചെറുപറമ്പില്‍ (വൈസ്‌ പ്രസിഡന്റ്‌), മേഴ്‌സി […]

KCWA പ്രവർത്തനോത്ഘാടനം ഫെബ്രുവരി 23ന്

KCWA പ്രവർത്തനോത്ഘാടനം ഫെബ്രുവരി 23ന്

സിന്‍സി പാറേല്‍ , സെക്രട്ടറി കോട്ടയം അതിരൂപതയുടെ അല്‍മായ വനിതാ സംഘടനയായ ക്നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്‍റെ പുതിയ ഭരണസമിതിയുടെ അതിരൂപതാതല പ്രവര്‍ത്തനോദ്ഘാടനം ഫെബ്രുവരി 23 വെള്ളിയാഴ്ച രാവിലെ 10 മണി മുതല്‍ 1.30 വരെ അതിരൂപതാ അജപാലന കേന്ദ്രമായ തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്‍ററില്‍ സംഘടിപ്പിക്കുന്നു. കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് പ്രവര്‍ത്തനോദ്ഘാടനം നിര്‍വ്വഹിക്കും. 

ഫാ. സിറിയക് പെരിങ്ങേലിലിനെ ആദരിച്ചു

ഫാ. സിറിയക് പെരിങ്ങേലിലിനെ ആദരിച്ചു

കോട്ടയം: സാഹിത്യ രചനകളിലൂടെ നിരവധി ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ ലേഖനങ്ങള്‍ എഴുതുകയും വിവിധ വിഷയങ്ങളെക്കുറിച്ച് 18 പുസ്തകങ്ങള്‍ രചിക്കുകയും ചെയ്ത ഫാ. സിറിയക് പെരിങ്ങേലിലിനെ സാഹിത്യ രംഗത്ത് നല്‍കിയ നിസ്തുല സംഭാവനകള്‍ പരിഗണിച്ച് ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ് ആദരിച്ചു. തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്‍ററില്‍ സംഘടിപ്പിച്ച കെ.സി.സി വാര്‍ഷിക പൊതുയോഗത്തില്‍ കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു  മൂലക്കാട്ട് ഫാ. സിറിയക് പെരിങ്ങേലിലിനെ പൊന്നാട അണിയിക്കുകയും ഉപഹാരം സമര്‍പ്പിക്കുകയും ചെയ്തു.   

ഷിക്കാഗോ തിരുഹ്യദയ ക്നാനായ ഫൊറോനായിൽ ഉണ്ണി ഈശോയുടെ ഛേദനാചാര തിരുന്നാൾ ഭക്തിപൂർവ്വം ആചരിച്ചു

ഷിക്കാഗോ തിരുഹ്യദയ ക്നാനായ ഫൊറോനായിൽ ഉണ്ണി ഈശോയുടെ ഛേദനാചാര തിരുന്നാൾ ഭക്തിപൂർവ്വം ആചരിച്ചു

ബിനോയി സ്റ്റീഫൻ കിഴക്കനടി  ഷിക്കാഗൊ: ഷിക്കാഗോ തിരുഹ്യദയ ക്നാനായ കത്തോലിക്ക ഫൊറോനാ ദൈവാലയത്തിൽ, ഉണ്ണി ഈശോയുടെ നാമകരണ തിരുന്നാൾ ഭക്തിപുരസരം ആചരിച്ചു. ഡിസംബർ 31 ഞായറാഴ്ച രാത്രി 7 ന്ഫൊറോനാ വികാരി വെരി റെവ. ഫാദർ എബ്രാഹം മുത്തോലത്തിന്റെ കാർമ്മികത്വത്തിലാണ് തിരുകർമ്മങ്ങൾ നടന്നത്. ബഹു. മുത്തോലത്തച്ചൻ തന്റെ തിരുന്നാൾ സന്ദേശത്തിൽ, ഈശോയാണ് ഏറ്റവും വലിയ മധ്യസ്ഥനെന്നും, ഈശോയോടാണ് നാം പ്രാർത്ഥിക്കേണ്ടതെന്നും അനുസ്മരിപ്പിക്കുകയും തിരുന്നാളിന്റെ എല്ലാ ആശംസകൾ നേരുകയും ചെയ്തു. വചന സന്ദേശം, ലദീഞ്ഞ്, നേർച്ചകാഴ്ച വിതരണം, ഉണ്ണി ഈശോയുടെ മുടി എഴുന്നള്ളിക്കൽ എന്നീ ആത്മീയ ശുശ്രൂഷകൾ തിരുന്നാൾ ആഘോഷങ്ങളെ ഭക്തിസാന്ദ്രമാക്കി. ഞീഴൂർ ഉണ്ണി […]

1 2 3 152