യു.കെ.കെ.സി.എ യ്ക്ക് പൊൻതൂവലായി 51മത് യൂണിറ്റായി പീറ്റെർബോറോ യുണിറ്റ്- ഉദ്‌ഘാടന ചടങ്ങുകൾ വർണ്ണാഭമായി

യു.കെ.കെ.സി.എ യ്ക്ക് പൊൻതൂവലായി 51മത് യൂണിറ്റായി പീറ്റെർബോറോ യുണിറ്റ്- ഉദ്‌ഘാടന ചടങ്ങുകൾ വർണ്ണാഭമായി

പീറ്റെർബോറോ: യൂറോപ്പിലെ ഏറ്റവും വലിയ പ്രവാസി സംഘടനയായ  യു.കെ.കെ.സി.എ യ്ക്ക് മറ്റൊരു പൊൻതൂവലായി 51മത് യൂണിറ്റായി യ പീറ്റെർബോറോ യുണിറ്റ് യു കെ കെ സി എ യുടെ ജന്മദിനമായ നവംബർ 16ന് വികാരി ജനറാൾ ഫാ സജി മലയിൽപുത്തെൻപുരയലും, യു.കെ.കെ.സി.എ പ്രസിഡന്റ് ശ്രീ. ബിജു മടുക്കക്കുഴിയും കൂടി ചേർന്ന് ഉദ്ഘാടനം നിർവ്വഹിച്ചു.വിശുദ്ധ കുർബാനയോടു കൂടി ആരംഭിച്ച  ചടങ്ങുകളെ തുടർന്ന് പീറ്റെർബോറോ യൂണിറ്റിലെ വിവിധ കലാകാരൻമാരും കലാകാരികളും അണിയിച്ചൊരുക്കിയ വർണ്ണ ശബളമായ കലാ പരിപാടികൾ അരങ്ങേറി.യുണിറ്റ് പ്രസിഡന്റ് […]

യു കെ യിലെ ക്നാനായക്കാർ നാളെ കവൻട്രിയിൽ -കവൻട്രി ആൻഡ് വാർവിക്ഷയർ യൂണിറ്റിന്റെ ദശാബ്‌ധി ആഘോഷങ്ങൾക്ക് നാളെ തിരി തെളിയും

യു കെ യിലെ ക്നാനായക്കാർ നാളെ കവൻട്രിയിൽ  -കവൻട്രി ആൻഡ് വാർവിക്ഷയർ യൂണിറ്റിന്റെ  ദശാബ്‌ധി ആഘോഷങ്ങൾക്ക് നാളെ തിരി തെളിയും

സോജി മാത്യു തനിമയിൽ ഒരുമയിൽ നടവിളികളുമായി യു കെ യിലെ ക്നാനായക്കാർ യു കെ കെ സി എ  കവൻട്രി ആൻഡ് വാർവിക്ഷയർ യൂണിറ്റിന്റെ   ദശാബ്‌ധി ആഘോഷങ്ങൾക്കായി നാളെ കവൻട്രിയിൽ  ഒത്തുകൂടും. നാളെ കവൻട്രിയിലെ വില്ലൻഹാളിൽ വച്ചാണ് കവന്ററി  ആൻഡ് വാർവിക്ഷയർ യൂണിറ്റിന്റെ  ദശാബ്‌ധി ആഘോഷങ്ങൾക്ക് തിരി തെളിയുന്നത്  .ദശാബ്‌ധിയാഘോഷങ്ങളോടനുബന്ധിച്ചു നടത്തുന്ന ഓൾ യു കെ ഗ്രൂപ്പ് സിനിമാറ്റിക് കോംപെറ്റീഷൻ ഏഴു മുതൽ പന്ത്രണ്ടു വയസ്സുവരെയും പതിമൂന്ന് വയസ്സ് മുതൽ പതിനേഴു വയസ്സുവരെ എന്നിങ്ങനെ  രണ്ടു […]

എം.കെ.സി.എ ക്രിസ്തുമസ് നൈറ്റ് 2017

എം.കെ.സി.എ ക്രിസ്തുമസ് നൈറ്റ് 2017

മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ ക്‌നാനായ കാത്തലിക് അസോസിയേഷന്‍റെ ക്രിസ്മസ് – ന്യൂ ഇയര്‍ ആഘോഷങ്ങള്‍ ഡിസംബര്‍ 26 ന് നടത്തപ്പെടും . യു.കെ.യിലെ ക്‌നാനായക്കാരുടെ കോട്ടയായ മാഞ്ചസ്റ്ററിലെ ഈ വര്‍ഷത്തെ ക്രിസ്തുമസ് ആഘോഷം വര്‍ണ്ണ ശബളമായി തന്നെ ആയിരിക്കും ആഘോഷിക്കുക. വികാരി ജനറല്‍ ഫാ. സജി മലയില്‍പുത്തന്‍പുര യുടെ ദിവ്യബലിയോടുകൂടി പരിപാടികള്‍ 2 മണിക്ക് ആരംഭിക്കും. തുടര്‍ന്ന് MKCA കുടുംബാംഗങ്ങളുടെ മാറ്റുരയ്ക്കുന്ന കലാപരിപാടികളും വിഭവസമൃദ്ധമായ ഡിന്നറും ഉണ്ടായിരിക്കും. പരിപാടികള്‍ക്ക് പ്രസിഡന്റ് ജിജി ഏബ്രഹാമും കമ്മറ്റി അംഗങ്ങളും നേതൃത്വം നല്‍കുന്നു

പ്രസ്റ്റൺ ക്നാനായ കാത്തലിക്ക് അസോസിയേഷന് നവ നേതൃത്വം

പ്രസ്റ്റൺ ക്നാനായ കാത്തലിക്ക് അസോസിയേഷന് നവ  നേതൃത്വം

പ്രസ്റ്റൺ ക്നാനായ കാത്തലിക്ക് അസോസിയേഷന് പുതിയ നേതൃത്വം നിലവിൽ വന്നു. ശ്രീ അനൂപ് അലക്സ് പ്രെസിഡന്റും ശ്രീ ആനന്ദ് തോമസ് സെക്രട്ടറിയും ആയി വരുന്ന കമ്മറ്റിയിൽ ശ്രീ മാത്യു തോമസ് ട്രഷറർ ആയും ശ്രീമതി maymol mathew വൈസ് പ്രെസിഡന്റും ശ്രീ ഷിബു സിറിയക് ജോയിന്റ് സെക്രട്ടറിയും സിസി സ്റ്റീഫൻ , സോമി അലക്സ് എന്നിവരാണ് കൾച്ചറൽ കോർഡിനേറ്റർമാർ  പുതിയ നേതൃത്വത്തിന് ക്നാനായ പത്രത്തിന്റെ ആശംസകൾ

ക്രിസ്റ്റല്‍ തിളക്കത്തില്‍ ബിര്‍മിംഗ്ഹാം

ക്രിസ്റ്റല്‍ തിളക്കത്തില്‍ ബിര്‍മിംഗ്ഹാം

യു.കെ.കെ.സി.എ. യുടെ ഏറ്റവും ശക്തമായ യൂണിറ്റായ Birmingham knanaya catholic Association Crystal Jubilee നിറവില്‍. ഒരു വര്‍ഷത്തോളം നീണ്ടുനിന്ന ആഘോഷങ്ങളുടെ സമാപന രാവിലേക്ക് യു.കെ.യിലെ ക്‌നാനായ മക്കളെ സ്വാഗതം ചെയ്യുന്നു. ഡിസംബര്‍ 9-ാം തീയതി ശനിയാഴ്ച യു.കെ.കെ.സി.എ. ആസ്ഥാനമന്ദിരത്തില്‍വച്ചാണ് ശ്രീ. ജോസ് കെ. മാണി എം.പി. തിരിതെളിച്ച് ഉദ്ഘാടനം നിര്‍വ്വഹിച്ച ആഘോഷങ്ങള്‍ക്ക് തിരശീലവീഴുന്നത്. നേട്ടങ്ങളുടെ പാരമ്യത്തിലെത്തിനില്‍ക്കുമ്പോഴും പരിപാടി അതി ഗംഭീരമാക്കാനായി ചിട്ടയായ പ്രവര്‍ത്തനങ്ങളോടെ വ്യക്തമായ പദ്ധതികളുമായി മുന്നോട്ടു പോവുകയാണ് ബി.കെ.സി.എ. കമ്മറ്റി. 2002  ല്‍ മിഡ്‌ലാന്‍ഡ് കേന്ദ്രീകരിച്ച് […]

യു കെ കെ സി എ ലീഡ്സ് യൂണിറ്റിന് പുതു നേതൃത്വം ജയൻ കുര്യാക്കോസ് പ്രസിഡന്റ് അബ്രാഹം വെളിയത്ത് സെക്രട്ടറി

യു കെ കെ സി എ  ലീഡ്സ് യൂണിറ്റിന് പുതു നേതൃത്വം ജയൻ കുര്യാക്കോസ് പ്രസിഡന്റ് അബ്രാഹം വെളിയത്ത് സെക്രട്ടറി

യു കെ കെ സി എ യുടെ ശക്തമായ യൂണിറ്റുകളിൽ ഒന്നായ ലീഡ്സ് യൂണിറ്റിന് പുതു നേതൃത്വം നിലവിൽ വന്നു. ശ്രീ ജയൻ കുരിയാക്കോസ് പ്രെസിഡന്റും ശ്രീ അബ്രാഹം വെളിയത്ത് സെക്രട്ടറിയും ആയി വരുന്ന കമ്മറ്റിയിൽ ശ്രീ സാബു സൈമൺ ട്രഷറർ ആയും ശ്രീ ബെന്നി വേങ്ങാചേരിയിൽ വൈസ് പ്രെസിഡന്റും ശ്രീ മാത്യു ജോയി ജോയിന്റ് സെക്രട്ടറിയും ശ്രീ ടോമി സ്റ്റീഫൻ ജോയിന്റ് ട്രഷറർ ആയും പ്രവർത്തിക്കും. പുതിയ നേതൃത്വത്തിന് ക്നാനായ പത്രത്തിന്റെ ആശംസകൾ 

യോര്‍ക്ക്‌ഷെയര്‍ ക്‌നാനായകാത്തലിക് അസോസിയേഷന് നവനേതൃത്വം

യോര്‍ക്ക്‌ഷെയര്‍ ക്‌നാനായകാത്തലിക് അസോസിയേഷന് നവനേതൃത്വം

യോര്‍ക്ക്: യു.കെ.കെ.സി.എ. യൂണിറ്റായ യോര്‍ക്ക്‌ഷെയര്‍ ക്‌നാനായ കാത്തലിക് അസ്സോസിയേഷന് നവനേതൃത്വം. പ്രസിഡന്റായി ബോബി ഫിലിപ്പ് കിഴക്കേതില്‍ സെക്രട്ടറിയായി നോബി ജയിംസ് മണക്കാട്ട് എന്നിവരെ തിരഞ്ഞെടുത്തു. മറ്റ് ഭാരവാഹികള്‍ വൈസ് പ്രസിഡന്റ് ബിന്ദു ജോബി, ജോ. സെക്രട്ടറി ദിവ്യ ബിനോയി, ട്രഷറാര്‍ ഷാജു തോമസ് കാക്കനാട്ടുകരയില്‍, റീജിയന്‍ കോര്‍ഡിനേറ്റര്‍ ബിനോയി കാരണംകോട്ട്, കെ.സി.വൈ.എല്‍. കോര്‍ഡിനേറ്റര്‍ ജീത മാത്യുവിനെ തെരഞ്ഞെടുക്കുകയും ചെയ്തു.

യു കെ യിലെ ഈസ്റ്റ്‌ബോണില്‍ ചരിത്രമെഴുതി ക്‌നാനായക്കാര്‍

യു കെ യിലെ  ഈസ്റ്റ്‌ബോണില്‍ ചരിത്രമെഴുതി ക്‌നാനായക്കാര്‍

സ്വന്തം ലേഖകന്‍ ഈസ്റ്റ് സസക്‌സ് യൂണിറ്റിന്റെ ദശാബ്ദിയും കെന്റ് റീജിയണ്‍ കുടുംബമേളയും യു.കെ.യിലെ ഈസ്റ്റ് ബോണ്‍ എന്ന ചെറു പട്ടണത്തിനേകിയത് അവര്‍ണ്ണനീയ നിമിഷങ്ങള്‍. തുടക്കം മുതല്‍ ക്‌നാനായ വികാരവും ആവേശവും ജ്വലിച്ചു നിന്ന പരിപാടി ലോകചരിത്രത്തില്‍ ഒരേ രക്തത്തിനുടമകളായ ക്‌നാനായക്കാര്‍ക്കു തുല്യരായി ക്‌നാനയക്കാര്‍ മാത്രം എന്ന് വിളിച്ചോതുന്നതായിരുന്നു. പ്രകൃതി സൗന്ദര്യത്തിന് പേരുകേട്ട ഇംഗ്ലണ്ടിന്റെ പുരാതന ഗ്രാമഭംഗി ഇന്നും നഷ്ടപ്പെടാത്ത കടല്‍ത്തീരങ്ങള്‍ അതിരിടുന്ന ഈസ്റ്റ് ബോണിന് മാര്‍ത്തോമന്‍ പാട്ടിന്റെ താളവും നിലയ്ക്കാത്ത നടവിളി ശബ്ദവും ഏറെ പുതുമയാര്‍ന്നതായി. കെന്റിലെ […]

ഗ്ലാസ്ഗോ ക്നാനായ അസോസിയേഷന്‍; ബെന്നി കുടിലില്‍ പ്രസിഡന്‍്റ്. ഷിബു പള്ളിപ്പറമ്പില്‍ സെക്രട്ടറി.

ഗ്ലാസ്ഗോ ക്നാനായ അസോസിയേഷന്‍; ബെന്നി കുടിലില്‍ പ്രസിഡന്‍്റ്. ഷിബു പള്ളിപ്പറമ്പില്‍ സെക്രട്ടറി.

ഗ്ലാസ്ഗോ ക്നാനായ അസോസിയേഷന്‍്റെ വാര്‍ഷിക സമ്മേളനവും അടുത്ത രണ്ടു വര്‍ഷത്തെ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും കാത് കിന ഹാളില്‍ നടത്തി.മുന്‍ പ്രസിഡന്‍്റ് ഷാജി ജോസ് നെടും തുരുത്തിയില്‍ പുത്തന്‍ പുരയിലിന്‍െറ അധ്യക്ഷതയില്‍ നടന്ന പൊതു യോഗത്തില്‍ യു കെ കെ സി എ ജനറല്‍ സെക്രട്ടറി ജോസി നെടും തുരുത്തില്‍ പുത്തന്‍ പുരയില്‍ ഫാ ജോസഫ് വെമ്പാടംതറ , ഫാ ബിനു കിഴക്കേല്‍ ഇളംതോട്ടം എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. വൈസ് പ്രസിഡന്‍്റ് ഷീന ഷിബു ,സെക്രട്ടറി ജോബി തുമ്പില്‍പറമ്പില്‍ , […]

യു.കെ.കെ.സി.എ ബാഡ്‌മിന്റണ്‍: ആറാം തവണയും അജയ്യരായി സ്റ്റോക്ക്‌-ഓണ്‍-ട്രെന്‍ഡ്‌

യു.കെ.കെ.സി.എ ബാഡ്‌മിന്റണ്‍: ആറാം തവണയും അജയ്യരായി സ്റ്റോക്ക്‌-ഓണ്‍-ട്രെന്‍ഡ്‌

സ്റ്റോക്ക്‌-ഓണ്‍-ട്രെന്‍ഡ്‌: യു.കെ. ക്‌നാനായ കാത്തലിക്‌ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട ആറാമത്‌ ബാഡ്‌മിന്റണ്‍ ടൂര്‍ണമെന്റില്‍ ആറാംതവണയും കിരീടം നിലനിര്‍ത്തി പുരുഷവിഭാഗത്തില്‍ സ്റ്റോക്ക്‌-ഓണ്‍-ട്രെന്‍ഡ്‌ ജേതാക്കളായി. സ്റ്റോക്ക്‌-ഓണ്‍-ട്രെന്‍ഡിലെ സിബു അനീഷ്‌ സഖ്യമാണ്‌ പുരുഷ വിഭാഗത്തില്‍ ജേതാക്കളായത്‌. ആദ്യമായി നടത്തപ്പെട്ട വനിതാ വിഭാഗത്തില്‍ സ്റ്റോക്ക്‌ ഓണ്‍ ട്രെന്‍ഡിലെ തന്നെ ഫ്‌ളാവിക- ശില്‍പയും മിക്‌സ്‌ഡ്‌ ഡബിള്‍സില്‍ ബി.സി.എന്‍ യൂണിറ്റിലെ ആഷിഷ്‌-ആഷ്‌ലിയും ജേതാക്കളായി. ജൂണിയേഴ്‌സില്‍ ബര്‍മിങ്‌ഹാം യൂണിറ്റിലെ മാനവ്‌ & ജോയല്‍ സഖ്യം വിജയിച്ചു. മെന്‍സ്‌ ഡബിള്‍സില്‍ രണ്ടാംസ്ഥാനം ബി.സി.എന്‍ യൂണിറ്റിലെ ആഷിഷ്‌ – തങ്കച്ചനും […]

1 2 3 42