പേരൂര്‍ വെള്ളാപ്പള്ളില്‍ റ്റബിത(15)നിര്യാതയായി

പേരൂര്‍ വെള്ളാപ്പള്ളില്‍ റ്റബിത(15)നിര്യാതയായി

പേരൂര്‍: വെള്ളാപ്പള്ളില്‍ അലക്സിന്‍െറ മകളും എക്സള്‍ഷ്യര്‍ സ്കുള്‍ വിദ്യാര്‍ഥിയുമായ റ്റബിത(15)നിര്യാതയായി. സംസ്ക്കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് നാലിന്  സെന്‍റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍. മാതാവ്: ശീതള്‍.

സമുദായംഗങ്ങൾ ബർമിംഹാമിലേക്ക് ഒഴുകുന്നു. ശക്തമായ തീരുമാനങ്ങൾ ഉണ്ടാകണമെന്ന് ഒരേ സ്വരത്തിൽ ആവശ്യം

സമുദായംഗങ്ങൾ ബർമിംഹാമിലേക്ക് ഒഴുകുന്നു. ശക്തമായ  തീരുമാനങ്ങൾ ഉണ്ടാകണമെന്ന് ഒരേ സ്വരത്തിൽ ആവശ്യം

സ്വന്തം ലേഖകൻ  മാഞ്ചസ്റ്റർ: മുൽഹാൾ കമ്മീഷൻ റിപ്പോർട്ടിനെ തുടർന്നുള്ള കാര്യങ്ങൾ   ചര്‍ച്ച ചെയ്യാന്‍ യു.കെ.കെ.സി.എ യുടെ അടിയന്തര യോഗം ഇന്ന് ബര്‍മിങ്ഹാമിലെ ക്‌നാനായ സെന്ററില്‍ കൃത്യം ഒരു മണിക്ക് ആരംഭിക്കും. യു.കെ.കെ.സി.എ ഭരണ സമിതിയാണ് അടിയന്തര യോഗം വിളിച്ചു ചേര്‍ത്തിരിക്കുന്നത്. എല്ലാ യൂണിറ്റുകളില്‍ നിന്നും പരമാവധി ക്‌നാനായ അംഗങ്ങള്‍ക്ക് പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു. രാവിലെ തന്നെ ദൂര സ്ഥലങ്ങളിൽ നിന്നു പോലും നിരവധി ആളുകൾ യാത്ര ആരംഭിച്ചിട്ടുണ്ട്. യു.കെ.യിലെ സീറോ മലബാര്‍ രൂപതയിലെ ക്‌നാനായക്കാരുടെ ചുമതലയുള്ള വികാരി […]

ക്നാനായ പത്രം ആഗോള ക്നാനായ സമൂഹത്തിനായി ഒരുക്കിയ പുൽക്കൂട് മത്സരത്തിന്റെ വിജയികൾ

ക്നാനായ പത്രം ആഗോള ക്നാനായ സമൂഹത്തിനായി ഒരുക്കിയ പുൽക്കൂട് മത്സരത്തിന്റെ വിജയികൾ

ക്രിസ്മസിനോടനുബന്ധിച്ചു ക്നാനായ പത്രം ലോക ക്നാനായ സമൂഹത്തിനായി ആദ്യമായി നടത്തിയ പുൽക്കൂട് മത്സരത്തിന് മികച്ച പ്രീതികരണമായിരുന്നു ലഭിച്ചത്. ആഗോള ക്നാനായ സമുദായത്തിൽ നിന്നും നിരവധി എൻട്രികളായിരുന്നു മത്സരത്തിലേക്ക് ക്നാനായ പത്രത്തിന് ലഭിച്ചത് , പങ്കെടുത്ത മത്സരത്തിൽ ലഭിച്ച എല്ലാ പുൽക്കൂടുകളും ഒന്നിനൊന്നു മികച്ചതായിരുന്നു അതിൽ നിന്നും വിധികർത്താക്കളുടെ വിദഗ്ധമായ പഠനത്തിന് ശേഷമാണ് വിജയികളെ തീരുമാനിച്ചത്. ആകെ മൂന്ന് സമ്മാനങ്ങൾ ആയിരുന്നു ഉണ്ടായിരുന്നത് അതിൽ ഒന്നാം സമ്മാനത്തിന് അർഹനായത് കട്ടച്ചിറ പള്ളി ഇടവക പൂനംചിറയിൽ ജോണി പി ടി യും […]

മൈക്കല്‍ മുല്‍ഹാൾ റിപ്പോർട്ടിനെതിരെ വമ്പിച്ച പ്രതിഷേധം . കമ്മീഷന്‍ റിപ്പോർട്ടിനെ ഒരു തരത്തിലും അംഗീകരിക്കാനിവില്ല എന്ന് ഒരേ സ്വരത്തിൽ സമുദായ സംഘടനാ നേതൃത്വങ്ങൾ

മൈക്കല്‍ മുല്‍ഹാൾ റിപ്പോർട്ടിനെതിരെ വമ്പിച്ച പ്രതിഷേധം . കമ്മീഷന്‍ റിപ്പോർട്ടിനെ  ഒരു തരത്തിലും അംഗീകരിക്കാനിവില്ല എന്ന്  ഒരേ സ്വരത്തിൽ സമുദായ  സംഘടനാ നേതൃത്വങ്ങൾ

സ്വന്തം ലേഖകൻ  ആഗോള ക്നാനായ ജനതയേ സംബന്ധിച്ചിടത്തോളം ഏറ്റവും ദുഖകരമായ ഒരു ദിവസമായിരുന്നു ഇന്നലെ. മൈക്കല്‍ മുല്‍ഹാലിന്‍റെ ഏകാംഗ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ  വിശദാംശങ്ങൾ പുറത്തായത് മുതൽ ലോകമെങ്ങും ഉള്ള ക്നാനായ ജനതയുടെ വിവിധ ഗ്രുപ്പുകളിൽ ചൂടുപിടിച്ച ചർച്ചകൾ ആണ് നടക്കുന്നതെന്ന  റിപ്പോർട്ടുകളാണ് ലോകം എമ്പാടും ഉള്ള ക്നാനായ സമുദായാംഗങ്ങളിൽ  നിന്നും ഞങ്ങൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്  .ക്നാനായ സമുദായത്തിന്‍റെ അടിസ്ഥാന പ്രമാണങ്ങളെ ചോദ്യം ചെയ്യുവാന്‍ ശ്രമിക്കുന്ന ശക്തികള്‍ക്കെതിരെ മുഴുവന്‍ ക്നാനായ മക്കളും യാതൊരു അഭിപ്രായ വ്യത്യാസങ്ങളുമില്ലാതെ, സഭാ-സമുദായ വ്യത്യാസമില്ലാതെ ഒറ്റക്കെട്ടായി […]

പേരുർ: പരേതനായ ഒഴുകയിൽ ചെറിയാന്റെ ഭാര്യ ഏലിക്കുട്ടി ( കുഞ്ഞേലി ) ( 92 ) നിര്യതയായി

പേരുർ: പരേതനായ  ഒഴുകയിൽ ചെറിയാന്റെ ഭാര്യ ഏലിക്കുട്ടി  ( കുഞ്ഞേലി ) ( 92 ) നിര്യതയായി

പേരൂര്‍ : ഒഴുകയിൽ പരേതനായ ചെറിയാന്റെ ഭാര്യ ഏലിക്കുട്ടി (കുഞ്ഞേലി-92)  നിര്യതയായി സംസ്കാരം ഞായറാഴ്ച  (21.01.2018) 3:30 പേരുർ സെൻറ്‌ സെബാസ്റ്റ്യൻ ക്‌നാനായ പള്ളയിൽ.പരേത വെളിയനാട് കറുകയില്‍ കുടുംബാംഗമാണ്. മക്കൾ: പരേതനായ ഓ. സി. സ്കറിയ, മേരി( USA ), അന്നമ്മ, ത്രേസ്സ്യമ്മ, റോസമ്മ, പരേതയായ ലില്ലിക്കുട്ടി.മരുമക്കൾ: ജോൺ ഇടയാടിയിൽ  തെള്ളകം, ജെയിംസ് കുന്നക്കാട്ട് മോനിപ്പള്ളി ( USA ), മത്തച്ചൻ അമ്പലപറമ്പിൽ  SH മൗണ്ട് ,രാജു ഫിലിപ്പ് മാലേപ്പറമ്പില്‍ S H മൗണ്ട്‌, ഫ്രാൻസിസ് കണ്ണങ്കര.

ഇറ്റലിയിലെ ജെനോവയിൽ സ്ഥിരതാമസമാക്കിയ റിജോ കണ്ണോത്ത് (36) നിര്യാതനായി

ഇറ്റലിയിലെ ജെനോവയിൽ സ്ഥിരതാമസമാക്കിയ റിജോ കണ്ണോത്ത് (36) നിര്യാതനായി

ജെനോവ : പെരിക്കല്ലൂർ ഇടവക ഇപ്പോൾ ഇറ്റലിയിലെ ജെനോവയിൽ സ്ഥിരതാമസമാക്കിയ റിജോ കണ്ണോത്ത് (36) നിര്യാതനായി . ഏതാനും ദിവസങ്ങളായി ന്യുമോണിയ ബാധിതനായി കിടപ്പിലായിരുന്നു റിജോ ഭാര്യ അനി ചാക്കോ രാജപുരം  കദളിമറ്റം കുടുംബാംഗമാണ് , മക്കൾ  അലീന, അയറിനാ,  

കോട്ടയം അതിരൂപതയുടെ അസ്ഥിത്വം ഒരു ശക്തിക്കുമുന്നിലും അടിയറ വെക്കില്ല

കോട്ടയം അതിരൂപതയുടെ അസ്ഥിത്വം ഒരു ശക്തിക്കുമുന്നിലും അടിയറ വെക്കില്ല

കോട്ടയം: ക്‌നാനായ കത്തോലിക്കാ ഇടവകകളില്‍ ക്‌നാനായക്കാര്‍ക്ക്‌ മാത്രം അംഗത്വം നല്‍കുന്ന പാരമ്പര്യം അഭംഗുരം തുടരണമെന്ന്‌ കോട്ടയം അതിരൂപതയുടെ ഔദ്യോഗിക ആചോലനാ സമിതികള്‍. ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ ചേര്‍ന്ന അതിരൂപത കണ്‍സള്‍ട്ടേഴ്‌സ്‌ ബോഡി, പ്രസ്‌ബിറ്ററല്‍ കൗണ്‍സില്‍, പാസ്റ്ററല്‍ കൗണ്‍സില്‍ എന്നിവയുടെ സംയുക്ത യോഗത്തിലാണ്‌ ഐകകണ്‌ഠേന ഈ തീരുമാനം കൈക്കൊണ്ടത്‌. ലോകമെമ്പാടുമുള്ള ക്‌നാനായ ഇടവകകളിലും മിഷനുകളിലും ക്‌നാനായക്കാര്‍ക്ക്‌ മാത്രം അംഗത്വം നല്‍കുന്ന രീതി തുടരണമെന്നും യോഗത്തില്‍ തീരുമാനമുണ്ടായി. അടുത്ത കാലത്തായി അമേരിക്കയിലെ ക്‌നാനായ ഇടവകകളിലെ അംഗത്വത്തെ സംബന്ധിച്ച്‌ ഓറിയെന്റല്‍ കോണ്‍ഗ്രിഗേഷനില്‍ […]

കുവൈറ്റ് ക്നാനായ കള്‍ച്ചറല്‍ അസോസിയേഷന്‍ വാര്‍ഷികാഘോഷം ജനുവരി-19 ന് –

കുവൈറ്റ് ക്നാനായ കള്‍ച്ചറല്‍ അസോസിയേഷന്‍ വാര്‍ഷികാഘോഷം ജനുവരി-19 ന് –

കുവൈറ്റ്: കുവൈറ്റ് ക്നാനായ കള്‍ച്ചറല്‍ അസോസിയേഷന്‍്റെ ഈ വര്‍ഷത്തെ വാര്‍ഷികാഘോഷം ജനുവരി 19 വെള്ളിയാഴ്ച വൈകിട്ട് 3.30 മണിക്ക് അബ്ബാസിയ ഇന്‍്റഗ്രേറ്റഡ് സ്കൂളില്‍ വച്ച് നടക്കും. കോട്ടയം അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ മുഖ്യാഥിതിയായിരിക്കും. കുട്ടികളുടെ ചെണ്ടമേളത്തിന്‍െറ അരങ്ങറ്റേം, ഒപ്പന, ഗാനമേള തുടങ്ങി നിരവധി നിറപ്പകിട്ടാര്‍ന്ന കലാപ്രകടനങ്ങള്‍ക്ക് പുറമെ 40ല്‍ അധികം കുട്ടികള്‍ പങ്കെടുക്കുന്ന സ്വാഗത നൃത്തം പരിപാടിയുടെ മുഖ്യ ആകര്‍കഷങ്ങളില്‍ ഒന്നായിരിക്കും. കുവൈറ്റിലെ കലാ- സാഹിത്യ മേഖലയിലെ സജീവ സാന്നിധ്യമായ ബിജോയി പാലാകുന്നേല്‍ രചിച്ചു […]

പുനലൂര്‍ ഏറത്തുമണ്ണില്‍ എ.സി മാത്യു (51) നിര്യാതനായി.

പുനലൂര്‍ ഏറത്തുമണ്ണില്‍ എ.സി മാത്യു (51) നിര്യാതനായി.

പുനലൂര്‍: ഏറത്തുമണ്ണില്‍ എ.സി മാത്യു (51) നിര്യാതനായി. സംസ്ക്കാരം ഇന്ന്  ഉച്ചകഴിഞ്ഞ് 2.30ന് സെന്‍റ് മേരീസ് പള്ളിയില്‍. ഭാര്യ ആന്‍സി നീണ്ടൂര്‍ പറയംകാലായില്‍ കുടുംബാംഗമാണ്.മകന്‍: ടോണി.

ക്‌നാനായ സമുദായ ചരിത്രപഠന പുസ്‌തകത്തിന്റെ ഇംഗ്ലീഷ്‌ പരിഭാഷ പ്രകാശനം ചെയ്‌തു

ക്‌നാനായ സമുദായ ചരിത്രപഠന പുസ്‌തകത്തിന്റെ ഇംഗ്ലീഷ്‌ പരിഭാഷ പ്രകാശനം ചെയ്‌തു

വിശ്വാസപരിശീലന കമ്മീഷന്‍ ഒന്നു മുതല്‍ ഒന്‍പതു വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കായി തയ്യാറാക്കിയിരിക്കുന്ന ക്‌നാനായ സമുദായ ചരിത്രപഠനപുസ്‌തകത്തിന്റെ ഇംഗ്ലീഷ്‌ വിവര്‍ത്തനത്തിന്റെ പ്രകാശനകര്‍മ്മം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ വച്ച്‌ നടത്തപ്പെട്ട പ്രധാനാദ്ധ്യാപകരുടെ യോഗത്തില്‍ കോട്ടയം അതിരൂപത ചാന്‍സിലര്‍ റവ. ഡോ. തോമസ്‌ കോട്ടൂര്‍ നിര്‍വഹിച്ചു. വിദേശത്തും കേരളത്തിനു വെളിയിലും വിശ്വാസപരിശീലനം നടത്തുന്ന കുട്ടികള്‍ക്ക്‌ ക്‌നാനായ സമുദായ ചരിത്രപഠനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ഈ പുസ്‌തകം ഗുണകരമാകുമെന്ന്‌ രൂപതാ ചാന്‍സിലര്‍ പുസ്‌തക പ്രകാശനമധ്യേ അഭിപ്രായപ്പെട്ടു. ഇംഗ്ലീഷ്‌ പരിഭാഷ തയ്യാറാക്കാന്‍ സഹായിച്ച റവ. […]

1 2 3 293