നമ്മുടെ സ്വരം നമുക്കായി ഉയരട്ടെ

———————————–

 

യുണൈറ്റഡ് കിങ്ഡം  ആധുനിക ക്‌നാനായക്കാരുടെ കാനാന്‍ ദേശങ്ങളിലൊന്ന്. ഇവിടുത്തെ പതിനായിരക്കണക്കിന് വരുന്ന ക്‌നാനായ സമുദായാംഗങ്ങള്‍ക്ക് സ്വന്തമായൊരു വാര്‍ത്താ മാധ്യമം എന്ന സ്വപ്‌നം പൂവണിയികയാണ് 'ക്‌നാനായ പത്രം' എന്ന ഓണ്‍ലൈനിലൂടെ. 

 സഭയോടും സമുദായത്തോടും ചേര്‍ന്നുനിന്ന് സമുദായത്തിന്റെയും സമുദായാംഗങ്ങളുടേയും വളര്‍ച്ചയാണ് 'ക്‌നാനായ പത്രം' ലക്ഷ്യംവയ്ക്കുന്നത്. നമ്മുടെ സമുദായത്തിന്റെ ഓരോ ചലനങ്ങളും സത്യസന്ധമായി നിങ്ങളില്‍ എത്തിക്കുവാന്‍ ഞങ്ങള്‍ പ്രതിജ്ഞാബന്ധരാണ്. ഒപ്പം, സമുദായത്തിനു നേരേ പലപ്പോഴും ഉണ്ടാകുന്ന ദുഷ്പ്രചരണങ്ങളെ നേരിടുകയെന്ന ഭാരിച്ച ദൗത്യവും ഞങ്ങള്‍ ഏറ്റെടുക്കുന്നു. ലോകത്തിന്റെ ഏതുകോണില്‍നിന്നുമുള്ള ക്‌നാനായ വാര്‍ത്തകള്‍ ആദ്യമെത്തിക്കാനുള്ള ശ്രമവും ഞങ്ങള്‍ ഉറപ്പുതരുന്നു. ഇതിനൊപ്പം, ക്‌നാനായ സമുദായത്തിന്റെ വിശ്വാസ-ആചാരാനുഷ്ഠാനങ്ങള്‍ വരുംതലമുറയ്ക്ക് കൈമാറാനും 'ക്‌നാനായ പത്ര' ത്തിനു കഴിയും. 

 ക്‌നായിത്തൊമ്മന്റെ പിന്‍മുറക്കാരുടെ വിജയ ചരിത്രങ്ങള്‍ ലോകത്തോടു പങ്കുവയ്ക്കുകയെന്ന ഉത്തരവാദിത്വം ഞങ്ങള്‍ ഏറ്റെടുക്കുന്നു. അതിനായി നമുക്ക് ഒന്നിക്കാം. ഈ യാത്രയില്‍ ഞങ്ങള്‍ മുന്നിലും നിങ്ങള്‍ പിന്നിലുമല്ല, നമ്മള്‍ ഒപ്പം നടക്കുകയാണ്… 

 

Directors

Advisors

 

 ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.